മംഗലാപുരത്ത് കേബിള്‍ ജോലിക്കെത്തിയ കൊല്ലം സ്വദേശികളായ യുവാക്കള്‍ ; സഹോദരന്‍ പോയ തക്കത്തിന് വാതില്‍ ചവിട്ടിപ്പൊളിച്ച് കടന്ന് 20 കാരിയെ പീഡിപ്പിച്ചു ; മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, October 28, 2024

മംഗലാപുരത്ത് കേബിള്‍ ജോലിക്കെത്തിയ കൊല്ലം സ്വദേശികളായ യുവാക്കള്‍ ; സഹോദരന്‍ പോയ തക്കത്തിന് വാതില്‍ ചവിട്ടിപ്പൊളിച്ച് കടന്ന് 20 കാരിയെ പീഡിപ്പിച്ചു ; മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി

തിരുവനന്തപുരം: മംഗലപുരത്ത് ഇരുപതുകാരിയെ കേബിള്‍ ജോലിക്കെത്തിയ രണ്ട് പേര്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂര്‍ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. ജിക്കോ ഷാജിക്കെതിരേ അഞ്ച് കേസ് വേറെയും ഉണ്ട്.

വീട്ടില്‍ ഒറ്റക്കായിരുന്നു പെണ്‍കുട്ടി. വീടിന് സമീപത്ത് കേബിള്‍ പണിക്കെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സഹോദരന്‍ വീട്ടില്‍നിന്ന് പോയ തക്കം നോക്കി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ തുണികുത്തി തിരുകി. ഇടക്ക് കുതറിമാറി ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ സംഭവമറിയിച്ചതോടെയാണ് കേസ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

ഒരു കരാറുകാരന് കീഴില്‍ കുറെ നാളായി പ്രദേശത്ത് കേബിള്‍ ജോലിക്ക് എത്തിയവരാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ മണിക്കൂറുകള്‍ക്കകം പോലീസ് താല്‍കാലിക താമസ സ്ഥലത്ത് നിന്ന് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തി. ശാത്രീയ തെളിവുകളെല്ലാം പോലീസ് ശേഖരിക്കുന്നുണ്ട്.

പ്രതികളെ വലയിലാക്കാന്‍ എ.ഡി.ജി.പി. തന്നെ നേരിട്ട് ഇറങ്ങുകയായിരുന്നു. മംഗലപുരത്ത് ഇരുപതുകാരിയെ കേബിള്‍ ജോലിക്കെത്തിയ രണ്ട് പേര്‍ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ അതിവേഗ അറസ്റ്റ് സാധ്യമായത് എ.ഡി.ജി.പിയുടെ നിര്‍ണായക നീക്കങ്ങളിലൂടെയാണ്. കേബിള്‍ ജോലിക്ക് എത്തിയവരാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ മണിക്കൂറുകള്‍ക്കകം പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു.

സി.സി.ടിവി പരിശോധന അടക്കം നിര്‍ണായകമായി. താല്‍കാലിക താമസ സ്ഥലത്ത് നിന്ന് രണ്ട് പേരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവരം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: മനോജ് ഏബ്രഹാം രംഗത്തെത്തി. പ്രത്യേക ടീമിനെ നിയോഗിക്കുകയും ഐ.ജിയോടു നേരിട്ട് ഇടപെടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഇൗ വീടിന്റെ പരിസരത്ത് എത്തിയിട്ടുണ്ട്. വീട്ടിലെ സാഹചര്യമെല്ലാം മനസിലാക്കിയാണ് അതിക്രമിച്ച് കയറിയത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages