മുംബൈയില്‍ പലയിടത്തും ഡി.ജെ. പാര്‍ട്ടികളില്‍ മൊബൈല്‍കവര്‍ച്ച നടത്തിയിട്ടുണ്ട് ; ബംഗളൂരുവിലും ചെന്നൈയിലും വിജയിക്കാതിരുന്നതിന്റെ ക്ഷീണം തീര്‍ക്കാനെത്തി കൊച്ചിയില്‍ കുടുങ്ങി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, October 26, 2024

മുംബൈയില്‍ പലയിടത്തും ഡി.ജെ. പാര്‍ട്ടികളില്‍ മൊബൈല്‍കവര്‍ച്ച നടത്തിയിട്ടുണ്ട് ; ബംഗളൂരുവിലും ചെന്നൈയിലും വിജയിക്കാതിരുന്നതിന്റെ ക്ഷീണം തീര്‍ക്കാനെത്തി കൊച്ചിയില്‍ കുടുങ്ങി

കൊച്ചി: അലന്‍വാക്കറുടെ ഡി.ജെ. പാര്‍ട്ടിക്കിടെയുണ്ടായ കൂട്ടമൊബൈല്‍ മോഷണക്കേസില്‍, മുംബൈയില്‍ പലയിടങ്ങളിലും ഡി.ജെ. പാര്‍ട്ടികള്‍ നടത്തി മൊബൈല്‍ കവര്‍ച്ച പതിവെന്നു പ്രതികള്‍ അനേ്വഷണ സംഘത്തിനു മൊഴി നല്‍കി. മുംബൈയില്‍ പിടിയിലായ കവര്‍ച്ച സംഘം ഡി.ജെ. പാര്‍ട്ടി സംഘാടകരാണെന്നും വ്യക്തമായിട്ടുണ്ട്. സംഘതലവന്‍ പ്രമോദ് യാദവിന്റെ നേതൃത്വത്തില്‍, വിവിധ നഗരങ്ങളില്‍ നടക്കുന്ന അലന്‍ വോക്കര്‍ ഷോകളില്‍ സമഗ്രകവര്‍ച്ചയ്ക്കു സംഘം പദ്ധതിയിട്ടുവെന്നാണു പ്രതികള്‍ കുറ്റസമ്മതത്തില്‍ പറയുന്നത്.

കൊച്ചിക്കു മുമ്പ് ബംഗളൂരുവിലും ചെന്നൈയിലും സംഘം കവര്‍ച്ചയ്‌ക്കെത്തിയെങ്കിലും സമയം വൈകിയതോടെ വേണ്ടത്ര വിജയിച്ചില്ല. ഇൗ ക്ഷീണം കൊച്ചിയില്‍ പരിഹരിക്കാനായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ പദ്ധതി. കൊച്ചിയില്‍ ഹൈക്ലാസ് കാണികളുണ്ടാകുമെന്നും വിലകൂടിയ ഫോണുകള്‍ ഇവിടെനിന്നു കവരാനുമായിരുന്നു പദ്ധതി. ഇവിടേയും രാത്രി ഒമ്പതുമണിയോടെ എത്തിയതിനാല്‍ ഉദേശിച്ച മെച്ചമുണ്ടായില്ലെന്നുമാണു പിടിയിലായവരുടെ മൊഴി. അതിനിടെ, ഡല്‍ഹി സംഘത്തില്‍ നിന്നു പിടിച്ചെടുത്ത രണ്ടു ഫോണുകള്‍ കൂടി കൊച്ചിയിലേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കൂട്ടമൊബൈല്‍ മോഷണക്കേസില്‍ നാലുപ്രതികളെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയാണു കൊച്ചി സിറ്റി പോലീസ് അറസ്റ്റുചെയ്തത്. ഡല്‍ഹിയില്‍നിന്ന് ദരിയാഗഞ്ച് സ്വദേശികളായ അതീഖു റഹ്മാന്‍ (38), വാസിം അഹമ്മദ് (31) എന്നിവരും മുംബൈയില്‍നിന്ന് താണെ സ്വദേശി സണ്ണിഭോല യാദവ് (28), ഉത്തര്‍പ്രദേശ് സ്വദേശി ശ്യാംബല്‍പാല്‍ എന്നിവരുമാണ് അറസ്റ്റിലായത്. പ്രതികളുമായി പോലീസ് സംഘം കൊച്ചിയിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നാലുപേര്‍ വീതം അടങ്ങുന്ന രണ്ടുമോഷണസംഘമാണു കവര്‍ച്ചക്കു പിന്നിലെന്നു പറയുന്നു. ഒരേ മോഷണരീതി പിന്തുടരുന്ന പരസ്പര ബന്ധമില്ലാത്ത കവര്‍ച്ച സംഘങ്ങളാണിത്. കഴിഞ്ഞ ആറിനു കൊച്ചിയില്‍ നടന്ന അലന്‍വാക്കറുടെ പരിപാടിക്കിടെയാണ് ഐഫോണുകളടക്കം 39 ഓളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്. രണ്ടുസംഘമായി തിരിഞ്ഞു മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അനേ്വഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്.

ബാക്കി പ്രതികള്‍ക്കായി അനേ്വഷണം നടക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്നുള്ള പ്രതികള്‍ ആറിനു രാവിലെ ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തി ലോഡ്ജ് എടുത്ത് വൈകീട്ട് അഞ്ചരയോടെ സംഭവസ്ഥലത്തെത്തുകയായിരുന്നു. 2000 രൂപ വീതമുള്ള പാസുകള്‍ ബുക്ക് ചെയ്താണു പരിപാടിക്കു കയറിയത്. മോഷണശേഷം ഏഴിനു രാവിലെ ട്രെയിനില്‍ മടങ്ങി.

ആറിന് ഉച്ചകഴിഞ്ഞു വിമാനമാര്‍ഗമാണു മുംബൈ സംഘം കവര്‍ച്ചക്ക് എത്തിയത്. പരിപാടിയില്‍ കയറി മോഷണം നടത്തി പിറ്റേദിവസം രാവിലെ വിമാനമാര്‍ഗം തന്നെ ഇവര്‍ മടങ്ങി. 2022 ല്‍ ബംഗളൂരുവില്‍ നടന്ന സമാന മോഷണക്കേസ് ഉള്‍പ്പെടെ വാസിമിനെതിരേ നാലുകേസുണ്ട്. അതീഖു റഹ്മാനെതിരേ മോഷണം, ചതി, അടിപിടി എന്നിങ്ങനെ എട്ടുകേസുണ്ട്. സണ്ണിഭോല യാദവിനെതിരേ നാലും ശ്യാംബല്‍പാലിനെതിരേ ഏഴും പഴയ കേസുകളുണ്ട്. മൊബൈല്‍ ഫോണുകളില്‍ ചിലതിന്റെ ലൊക്കേഷന്‍ ഉടമയ്ക്കു തന്നെ കണ്ടെത്താനായതും ബംഗളൂരുവില്‍ സമാനമോഷണം നടത്തിയ ഒരാള്‍ ഇക്കൂട്ടത്തിലുണ്ടെന്നു സ്ഥിരീകരിക്കാനായതും അനേ്വഷണത്തില്‍ നിര്‍ണായകമായി.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages