ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ; ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗത്തെ മുംബൈ പോലീസ് തന്ത്രപരമായി 'ഹണി ട്രാപ്പി'ല്‍ കുടുക്കി പിടികൂടി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, October 21, 2024

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ; ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗത്തെ മുംബൈ പോലീസ് തന്ത്രപരമായി 'ഹണി ട്രാപ്പി'ല്‍ കുടുക്കി പിടികൂടി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ലോറന്‍സ് ബിഷ്‌ണോയ് സംഘാംഗത്തെ മുംബൈ പോലീസ് തന്ത്രപരമായി 'ഹണി ട്രാപ്പി'ല്‍ കുടുക്കി പിടികൂടി. ബിഷ്‌ണോയ് സംഘത്തിലെ പ്രധാന ഷൂട്ടറായ സുഖ എന്ന സുഖ്ബീര്‍ ബല്‍ബീര്‍ സിങ്ങിനെയാണ് കഴിഞ്ഞ ബുധനാഴ്ച നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. പാനിപ്പത്തിലെ ഹോട്ടല്‍ മുറിയില്‍വച്ചായിരുന്നു അറസ്റ്റ്.

പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയെ ഉപയോഗിച്ച് വലയില്‍കുടുക്കിയാണ് സുഖയെ ഹോട്ടല്‍ മുറിയിലെത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സുഖയുടെ അറസ്റ്റ് കേസിലെ നിര്‍ണായക നേട്ടമാണെന്നും പാകിസ്താനില്‍നിന്നുള്‍പ്പെടെയുള്ള ആയുധക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാനവിവരങ്ങള്‍ ഇയാളില്‍നിന്നു ലഭിച്ചെന്നും മുംബൈ പോലീസ് പറയുന്നു.

മഹാരാഷ്ട്ര മുന്‍മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഖ്ബീര്‍ ബല്‍ബീര്‍ സിങ്ങിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 24-ന് മുംബൈയ്ക്ക് പന്‍വേലിലുള്ള ഫാം ഹൗസില്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ബിഷ്‌ണോയ് സംഘത്തിലെ 18 പേര്‍ക്കെതിരേ നവി മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികളായ ധനഞ്ജയ് എന്ന നഹ്‌വി, ഗൗരവ് ഭാട്ടിയ, വസിം ചിക്‌ന, ദീപക് ഹവാ സിങ് എന്ന ജോണ്‍, റിസ്വാന്‍ ഖാന്‍ എന്നിവരെ ജൂണില്‍ പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് സുഖയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ നവി മൂംബൈ പോലീസ് പദ്ധതി തയാറാക്കുകയായിരുന്നു. ഇതിനായി രഹസ്യാനേ്വഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ സഹായവും പോലീസ് ഉപയോഗപ്പെടുത്തി. സുഖയുമായി ബന്ധം സ്ഥാപിക്കാനും വിശ്വാസം നേടിയെടുക്കാനും ഉദ്യോഗസ്ഥയ്ക്കു പോലീസ് നിര്‍ദേശം നല്‍കി.

ബിഷ്‌ണോയ് സംഘാംഗത്തിന്റെ വിശ്വാസം നേടിയെടുത്ത ഉദ്യോഗസ്ഥ ബുധനാഴ്ച ഹോട്ടലിലെത്താന്‍ ആവശ്യപ്പെട്ടു. താന്‍ പാനിപ്പത്തിലെ അഭിനന്ദന്‍ ഹോട്ടലിലുണ്ടെന്നും മദ്യപിക്കുകയാണെന്നും സുഖയെ അറിയിച്ചു. ആദ്യം ഇതൊരു കെണിയാണോ എന്ന് ചോദിച്ച സുഖ, പിന്നീട് ഉദ്യോഗസ്ഥയെ വിശ്വസിച്ച് അവിടേക്കെത്തുകയായിരുന്നു.

യുവതി താമസിച്ചിരുന്ന മുറിയുടെ മുകളിലെ നിലയില്‍ പോലീസ് നിലയുറപ്പിച്ചിരുന്നു. ഇരുവരും ഹോട്ടല്‍മുറിയില്‍ വച്ച് മദ്യപിക്കുന്നതിനിടെ മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും സുഖയെ പിടികൂടുകയുമായിരുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages