ആലപ്പുഴ: ലൈംഗികപീഡനക്കേസില്‍ സി.പി.എം. പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം. ഇക്ബാലിനെതിരേ വനിതാനേതാവിന്റെ മൊഴി പുറത്ത്. 2023 ഓഗസ്റ്റില്‍ പാട്യം ജങ്ഷനിലെ പാര്‍ട്ടി ഓഫീസില്‍വച്ച് ഇക്ബാല്‍ കടന്നുപിടിച്ചെന്നാണു മൊഴി.
ലോക്കല്‍ സെക്രട്ടറിയാക്കാമെന്നു പറഞ്ഞായിരുന്നു ലൈംഗികാതിക്രമം. പാര്‍ട്ടിയില്‍നിന്നു നീതികിട്ടുമെന്നു കരുതിയാണു പോലീസില്‍ പരാതിപ്പെടാന്‍ വൈകിയതെന്നും യുവതി മൊഴിനല്‍കി. യുവതിയുടെ പരാതിയില്‍ സി.പി.എം. അന്വേഷണ കമ്മിഷനെ നിയോഗിച്ചെങ്കിലും നടപടിയുണ്ടായില്ല.
കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തിലും ഇക്ബാലിനെത്തന്നെ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണു നിയമനടപടിക്കു തയാറായതെന്നു യുവതി പറയുന്നു. ഒരുവര്‍ഷത്തിനിടെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു യുവതി രണ്ടുതവണ പരാതി നല്‍കിയിരുന്നു.
അന്വേഷണ കമ്മിഷനെ നിയോഗിച്ചെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. പരാതിക്കാരിയെ താത്കാലികജോലിയില്നിന്നു പിരിച്ചുവിടാന്‍ പ്രാദേശികതലത്തില്‍ ഇടപെടലുണ്ടായെന്നും ആരോപണമുണ്ട്.
/loading-logo.jpg
No comments:
Post a Comment