തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിനു സര്‍ക്കാര്‍ നീക്കം. തുടരന്വേഷണം നടത്താനും പ്രതികളെ പിടികൂടാനും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനു നിര്‍ദേശം നല്‍കി. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്ന കുഴല്‍പണം കൊള്ളയടിച്ചതിനാണ് പോലീസ് നിലവില്‍ കേസെടുത്തിട്ടുള്ളത്. ഹവാല ഇടപാടായതിനാല്‍ ഇക്കാര്യം അന്വേഷിക്കാനുള്ള ചുമതല കേന്ദ്ര ഏജന്‍സികള്‍ക്കാണ്. കവര്‍ച്ചയ്ക്കു പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു ഇ.ഡിക്കു കത്ത് അയച്ചിരുന്നു. ഇത് ഇ.ഡി പരിഗണിച്ചില്ല. ഇൗ സാഹചര്യത്തില്‍ കേസ് പോലീസ് അന്വേഷിക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ പുതിയ എഫ്.ഐ.ആറും ഇട്ടേക്കും.
ഇ.ഡിയുടെ കൊച്ചി ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് 2021 ഓഗസ്റ്റ് എട്ടിന് കത്തയച്ചത്. ഇൗ കത്ത് പുറത്തുവന്നിട്ടുണ്ട്. കര്‍ണാടകയില്‍നിന്ന് 41 കോടി രൂപയാണ് ഹവാല പണമായി 2021ലെ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് എത്തിയതെന്ന് ഇ.ഡിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് കുഴല്‍പ്പണം എത്തിച്ചതെന്നാണ് ആരോപണം.
ബി.ജെ.പിയുടെ തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ പുതിയ വെളിപ്പെടുത്തല്‍ കള്ളപ്പണ ഇടപടിന് തെളിവാണെന്നും പോലീസ് വിലയിരുത്തുന്നു. ഇൗ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പ് വൈകാതെ ഉത്തരവിറക്കും. കേസില്‍ മുമ്പ് അനേ്വഷണം നടത്തിയ വി.കെ. രാജു തന്നെയാണ് തുടരന്വേഷണവും നടത്തുക. ആദ്യപടിയായി അന്വേഷണം സംഘം തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും. ഇതിനു ശേഷം തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പോലീസിനോട് പറയുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. തൃശൂര്‍ ബി.ജെ.പി. ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment