തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ അമ്മ, ഡ്രൈവിങ് സീറ്റില്‍ മകന്‍! ഇന്നലെ കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല മെഡിക്കല്‍ കോളജ് സ്വിഫ്‌റ്റ് ബസിലായിരുന്നു അപൂര്‍വ യാത്ര. ആര്യനാട് സ്വദേശിയായ യമുനയും മകന്‍ ശ്രീരാഗുമാണ് കെ.എസ്.ആര്‍.ടി.സിയില്‍ അപൂര്‍വ റെക്കോഡിട്ടത്. ഈ വാര്‍ത്ത ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ കെ.എസ്.ആര്‍.ടി.സി.തന്നെയാണ് പങ്കുവച്ചത്.
കെ.എസ്.ആര്‍.ടി.സിയുടെ കുറിപ്പ് ഇങ്ങനെ
ഇന്നലെ കെ.എസ്.ആര്‍.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല മെഡിക്കല്‍ കോളജ് സ്വിഫ്‌റ്റ് ബസില്‍ സാരഥികള്‍ അമ്മയും മകനുമായിരുന്നു. ആര്യനാട് സ്വദേശിയും സ്വിഫ്‌റ്റ് സര്‍വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയായിരുന്നു കണ്ടക്‌ടര്‍. 2009 മുതല്‍ കെ.എസ്.ആര്‍.ടി.സി ആര്യനാട് ഡിപ്പോയിലെ ബദലി കണ്ടക്‌ടറായിരുന്ന യമുനക്ക് 2022 മുതല്‍ സ്വിഫ്‌റ്റിലാണ് ജോലി. മുഖ്യമന്ത്രിയില്‍നിന്ന് ആദ്യ ദിനം റാക്ക് വാങ്ങി ജോലിയില്‍ പ്രവേശിച്ച യമുനയുടെ ചിരകാലസ്വപ്‌നമായിരുന്നു മകന്റെ ജോലി.
ഡ്രൈവിങ്ങില്‍ കമ്പമുള്ള മകന്‍ ശ്രീരാഗിന് കഴിഞ്ഞ ആഴ്‌ചയാണു കെ- സ്വിഫ്‌റ്റില്‍ നിയമനം ലഭിച്ചത്. അമ്മക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്റെ ആവശ്യം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇടപെട്ട് സാക്ഷാത്‌കരിച്ചു. ഞായറാഴ്‌ച ഇരുവരും ഒരുമിച്ച് സസന്തോഷം ഡ്യൂട്ടി ചെയ്‌തു. വീട്ടില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ട് കഴിച്ചതും, മകന്‍ ബസ് ഓടിച്ചതും അമ്മ യമുനക്ക് ആഹ്ലാദം നല്‍കി.
27 വയസുകാരനായ ശ്രീരാഗ് വനം വകുപ്പിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. കണ്ടക്‌ടര്‍ ലൈസന്‍സുള്ള ശ്രീരാഗിനു ഡ്രൈവറായി ജോലി ചെയ്യാനാണ് ഇഷ്‌ടം. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് രാജേന്ദ്രന്‍ ആശാരി, മുട്ടത്തറ എന്‍ജിനീയറിങ് കോളജിലെ താല്‍ക്കാലിക ജീവനക്കാരനായ ഇളയ മകന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പം ആര്യനാട് ശ്രീരാഗ്‌ഭവനിലാണ് യമുനയും ശ്രീരാഗും താമസിക്കുന്നത്.
/loading-logo.jpg
No comments:
Post a Comment