ശബരിമല : പമ്പയിൽ പുലിയിറങ്ങി പന്നിയെ പിടിച്ചതായി അഭ്യൂഹം .പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപമാണ് പുലിയിറങ്ങിയതായി പറയുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നുമാണ് പുലി പന്നിയെ പിടിച്ചത്.
പോലീസ് ബാരക്കിന് പുറകിൽ പുലിയെ കണ്ടതായും അഭ്യൂഹമുണ്ട്. പുലിയെ കണ്ട് ഭക്തർ ബഹളം വച്ചതിനെ തുടർന്ന് പുലി കാട്ടിലേക്ക് മറഞ്ഞു. എന്നാൽ പുലി ഇറങ്ങിയത് സംബന്ധിച്ച് വനം വകുപ്പ് സ്ഥിതീകരണം ആയിട്ടില്ല. ഇന്ന് കൂടുതൽ പരിശോധന നടത്തിയാലെ പുലിയാണോ എന്ന് പറയാനാകൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment