തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന്‍ അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് കുടുംബം. സാക്കിർ ഹുസൈന്റെ അനന്തരവൻ അമീർ ഔലിയാണ് മരണവാർത്ത എക്സിലൂടെ നിഷേധിച്ചത്.
"ഞാൻ സക്കീർ ഹുസൈന്റെ അനന്തരവനാണ്, അദ്ദേഹം മരിച്ചിട്ടില്ല. എന്റെ അമ്മാവന്റെ ആരോഗ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദയവായി ഈ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാമോ. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ്, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ ആരാധകരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ," എക്‌സിൽ അമീർ ഔലിയ പറഞ്ഞു.
സക്കീർ ഹുസൈന്റെ കുടുംബത്തിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും മരണവാർത്തകൾക്കിടയിൽ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റുള്ളവരും തബല മാസ്ട്രോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് X-ൽ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പോസ്‌റ്റ് ചെയ്‌ത ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പിന്നീട് എക്‌സിലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് സാക്കിർ ഹുസൈൻ.
/loading-logo.jpg
No comments:
Post a Comment