സാമ്പത്തിക നയരേഖ: ഇനി കേന്ദ്രത്തിനെ ആശ്രയിച്ചിട്ടു കാര്യമില്ല, കേരളത്തിന്റെ കുതിപ്പിന്‌ സര്‍ക്കാരിന്റെ പുതിയ മൂന്നിന തന്ത്രങ്ങള്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, February 16, 2025

സാമ്പത്തിക നയരേഖ: ഇനി കേന്ദ്രത്തിനെ ആശ്രയിച്ചിട്ടു കാര്യമില്ല, കേരളത്തിന്റെ കുതിപ്പിന്‌ സര്‍ക്കാരിന്റെ പുതിയ മൂന്നിന തന്ത്രങ്ങള്‍

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ മുന്നോട്ടുപോക്കിനു കേന്ദ്രത്തിനെ ആശ്രയിച്ചിട്ടു കാര്യമില്ലെന്ന്‌ പരോക്ഷമായി സമ്മതിച്ച്‌ സര്‍ക്കാരിന്റെ പുതിയ സാമ്പത്തികതന്ത്രം. വരുമാനം വര്‍ധിപ്പിക്കാന്‍ മൂന്ന്‌ പുതിയ നയസമീപനങ്ങളാണ്‌ ബജറ്റിനൊപ്പമുള്ള മധ്യകാല സാമ്പത്തിക നയരേഖയില്‍. രണ്ടുവര്‍ഷം കഴിയുമ്പോള്‍ കടം 5,86,656.04 കോടി രൂപയാകാമെന്നും നയരേഖ.

നിക്ഷേപം വര്‍ധിപ്പിക്കുകയും വളര്‍ച്ചയ്‌ക്ക് ഊര്‍ജം പകരുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനുമായി മൂലധനച്ചെലവ്‌ ഉയര്‍ത്തുകയും ചെയ്യുകയെന്നതാണ്‌ ഒന്നും രണ്ടും മാര്‍ഗങ്ങള്‍. അതോടൊപ്പം സമൂഹത്തിലെ പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും ക്ഷേമം ഉറപ്പാക്കി ക്ഷേമസമൂഹമായി കേരളത്തെ നിലനിര്‍ത്തുക എന്നതിനും ഊന്നല്‍ നല്‍കുന്നു.

വായ്‌പ ആറുലക്ഷത്തോട്‌ അടുക്കുന്ന 2027-28 ആകുമ്പോള്‍ റവന്യുവരുമാനം 1,89,509.28 കോടി രൂപയാകുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇതില്‍ തന്നെ തനത്‌ നികുതി വരുമാനം 1,16,855.18 കോടി രൂപയാക്കാനും നികുതിയേതര വരുമാനം 22,331 കോടി രൂപയാക്കാനുമാണ്‌ ലക്ഷ്യമിടുന്നത്‌. വരുമാനവര്‍ധന മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 12%ല്‍ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ആരോഗ്യം, വിദ്യാഭ്യാസം വിജ്‌ഞാനം, സമ്പദ്‌ഘടന എന്നീ മേഖലകള്‍ക്ക്‌ തന്നെയായിരിക്കും അടുത്ത രണ്ടുവര്‍ഷങ്ങളിലും ഊന്നല്‍ നല്‍കുക. അതോടൊപ്പം നൈപുണ്യവല്‍ക്കരണവും പുനര്‍വൈദഗ്‌ധ്യവല്‍ക്കരണത്തിനും സ്‌റ്റാര്‍ട്ട്‌ അപ്പുകള്‍ക്കും ഊന്നല്‍ നല്‍കുന്നതും വരുമാന വര്‍ധനവിനാണ്‌ ലക്ഷ്യമിടുന്നുണ്ട്‌.

ശമ്പളം, പെന്‍ഷന്‍, പലിശ, സബ്‌സിഡികള്‍, തദ്ദേശസ്‌ഥാപനങ്ങള്‍ക്കുള്ള വിഹിതം എന്നിവയിലെ ബാധ്യതകള്‍ ഉള്‍പ്പെടുന്നതാണ്‌ പ്രതിബദ്ധതയുള്ള ചെലവുകള്‍. ഇതില്‍ 2022-2023 ലും 2023-24 ലും ശമ്പളവും പെന്‍ഷനും മൊത്തം റവന്യൂ ചെലവിന്റെ 45 ശതമാനമായിരുന്നു. മൊത്തം റവന്യു ചെലവില്‍ പലിശ 2022-23 ലെ 17.74 ശതമാനത്തില്‍നിന്ന്‌ 2023-24 ല്‍18.92 ശതമാനമായി ഉയര്‍ന്നു.

2023-24 വര്‍ഷത്തിലെ റവന്യു ചെലവിലെ പ്രതിബദ്ധതയുള്ള ചെലവിന്റെ വിഹിതം മുന്‍വര്‍ഷത്തെ 71.54 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 71.26 ശതമാനമായി നേരിയ കുറവ്‌ രേഖപ്പെടുത്തിയെന്നാണ്‌ അവലോകനം ചൂണ്ടിക്കാട്ടുന്നത്‌.

2022-23ല്‍ 141950.94 കോടി രൂപയായിരുന്ന റവന്യു ചെലവ്‌ 2023-24 ല്‍ 142626.34 കോടി രൂപയായി വര്‍ധിച്ചിരുന്നു. 2023-24 ലെ മൊത്തം റവന്യു ചെലവില്‍ പദ്ധതിച്ചെലവ്‌ 18620.61 കോടിരൂപയും പദ്ധതിയേതര ചെലവ്‌ 124005.73കോടി രൂപയുമാണ്‌. ഇക്കാലയളവില്‍ റവന്യു ചെലവില്‍നിന്നുള്ള പദ്ധതിച്ചെലവില്‍ 6,75.4 കോടിരൂപയുടെ വര്‍ധനയും പദ്ധതിയേതര ചെലവില്‍ 5,86.68 കോടി രൂപയുടെ കുറവും രേഖപ്പെടുത്തി. അതുപോലെ, റവന്യൂ ചെലവും ജി.എസ്‌.ഡി.പിയും തമ്മിലുള്ള അനുപാതം മുന്‍ വര്‍ഷത്തെ 13.87 ശതമാനത്തില്‍നിന്ന്‌ 2023-24 ല്‍ 12.44 ശതമാനമായി കുറഞ്ഞെന്നും സാമ്പത്തികാവലോകനം വിശദീകരിക്കുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages