Pages

Monday, February 17, 2025

ബാങ്ക് കവര്‍ച്ച നടത്തിയ റിജോ​യെ കുടുക്കിയത്‌ ഷൂസിന്റെ നിറം; പോലീസിനെ കണ്ടപ്പോള്‍ ഷോക്ക്‌

ചാലക്കുടി: ഫെഡറല്‍ ബാങ്കിന്റെ പോട്ട ബ്രാഞ്ചില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പോട്ട ആശാരിപ്പാറ തെക്കന്‍ വീട്ടില്‍ റിജോ ആന്റണി(48)ക്ക്‌ തിരിച്ചടിയായത്‌ ഷൂസിന്റെ നിറം. പോട്ട പള്ളിയുടെ എതിര്‍വശത്താണ്‌ ബാങ്ക്‌ സ്‌ഥിതി ചെയ്യുന്നത്‌. പോട്ട പള്ളിയില്‍ സ്‌ഥിരം സന്ദര്‍ശകനാണു റിജോ. ഒരാഴ്‌ച മുമ്പ്‌ കാലാവധി കഴിഞ്ഞ എ.ടിഎം. കാര്‍ഡുമായി ഇയാള്‍ ബാങ്കിലെത്തി ബങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. പള്ളിയില്‍ പ്രത്യേക ചടങ്ങുകള്‍ ഇല്ലാത്ത ദിവസമായ വെള്ളിയാഴ്‌ചയാണ്‌ ഇയാള്‍ കവര്‍ച്ചക്കായി തെരഞ്ഞെടുത്തത്‌.

ജാക്കറ്റ്‌ ധരിച്ചാണു മോഷണത്തിന്‌ ഇറങ്ങിയത്‌. ബാങ്കിന്‌ സമീപത്ത്‌ വച്ച്‌ ജാക്കറ്റ്‌ അഴിച്ചുമാറ്റി. ഹെല്‍മറ്റും മാസ്‌കും ഗ്ലൗസും ധരിച്ചാണു ബാങ്കില്‍ കയറിയത്‌. ബാങ്കില്‍ നിന്നിറങ്ങി കുറച്ചുദൂരം പോയി. വീണ്ടും ടീഷര്‍ട്ടഴിച്ചു മാറ്റി. സ്‌കൂട്ടറിന്റെ ഗ്ലാസുകള്‍ ഊരിവച്ചാണ്‌ ബാങ്കിലെത്തിയത്‌. പണവുമായി പോകുന്നതിനിടെ വഴിയില്‍ വച്ച്‌ വീണ്ടും ഗ്ലാസ്‌ ഫിറ്റ്‌ ചെയ്‌തു. പല ഊടുവഴികളിലൂടേയും യാത്ര ചെയ്‌താണ്‌ ഇയാള്‍ വീട്ടിലെത്തിയത്‌.

ഇതൊക്കെയാണ്‌ പോലീസിന്‌ പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായത്‌. എന്നാല്‍ ഷൂസിന്റെ നിറമാണ്‌ പോലീസിന്‌ വഴിത്തിരിവായത്‌.
വേഷവും വാഹനത്തിന്റെ ലുക്കും മാറ്റിയെങ്കിലും ഷൂസില്‍ മാറ്റമുണ്ടായില്ല. ആയിരത്തോളം സിസിടിവി കാമറകള്‍ പരിശോധിച്ച പോലീസ്‌ ഇന്നലെ രാവിലെ പ്രതിയെ തിരിച്ചറിഞ്ഞത്‌. എല്ലാ തെളിവുകളും നശിപ്പിച്ച്‌ ഒരിക്കലും പിടികൂടില്ലെന്ന്‌ വിശ്വസിച്ച പ്രതി പോലീസിനെ കണ്ടപ്പോള്‍ ഷോക്കായെന്ന്‌ അന്വേഷണ സംഘാംഗങ്ങള്‍ പറഞ്ഞു. മോഷണം കഴിഞ്ഞ്‌ 36 മണിക്കൂറിനുള്ളിലായിരുന്നു അറസ്‌റ്റ്. ഞായര്‍ വൈകീട്ടോടെ ആശാരിപ്പാറയിലെ വീട്ടില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌.


/loading-logo.jpg

No comments:

Post a Comment