Pages

Tuesday, February 18, 2025

ഗ്യാനേഷ് കുമാര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷര്‍; നിയമനം രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് തള്ളി

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് ആഗ്ര സ്വദേശി ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് ഗ്യാനേഷിന്റെ നിയമനം. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റി
പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്ന് വൈകുന്നേരമാണ് യോഗം ചേര്‍ന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എതിര്‍പ്പറിയിച്ചിരുന്നു.

സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി ഫെബ്രുവരി 19ന് പരിഗണിക്കാനിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗം മാറ്റിവെയ്ക്കണമെന്നനണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല.

1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍.


/loading-logo.jpg

No comments:

Post a Comment