മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഇന്ത്യക്ക്‌ കൈമാറി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, April 10, 2025

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഇന്ത്യക്ക്‌ കൈമാറി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവുര്‍ ഹുസൈന്‍ റാണ(64)യെ ഇന്ന്‌ ഇന്ത്യയിലെത്തിക്കും. അയാളെ ഇന്നലെ യു.എസ്‌. സര്‍ക്കാര്‍ ഇന്ത്യക്കു കൈമാറി. ഇന്ത്യയില്‍നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം പ്രത്യേക വിമാനത്തില്‍ അയാള്‍ ഇന്ത്യയിലേക്കു തിരിച്ചു. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ ഡല്‍ഹിയിലെത്തുംയു.എസ്‌. ജുഡീഷ്യറിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ അനുസരിച്ചു റാണയ്‌ക്കായി മുംബൈയില്‍ ജയില്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌.

ഡല്‍ഹിയിലെ ജയിലിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌. റാണയെ ആദ്യഘട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്ക്‌ കൈമാറുമെന്നാണു സൂചന. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരും കൈമാറല്‍ പ്രക്രിയ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണയ്‌ക്കായി റാണയെ വിട്ടുകിട്ടണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇതു തടയാനുള്ള അയാളുടെ ശ്രമം യു.എസ്‌. സുപ്രീംകോടതിയില്‍ പരാജയപ്പെട്ടതോടെയാണു കൈമാറല്‍ വേഗത്തിലായത്‌.

ലോസ്‌ ഏഞ്‌ജലസിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവില്‍ കഴിയുകയായിരുന്നു റാണ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സംഘം അയാളെ ഏറ്റെടുത്തു. പാകിസ്‌താന്‍ വംശജനായ റാണയ്‌ക്ക് കാനഡയുടെ പൗരത്വമാണുള്ളത്‌. ബിസിനസുകാരനും മുന്‍ മിലിട്ടറി ഡോക്‌ടറുമാണ്‌. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുമായി അടുത്ത ബന്ധമാണു റാണയ്‌ക്കുള്ളത്‌. പാക്‌ രഹസ്യാന്വേഷണ ഏജന്‍സിയുമായും അയാള്‍ക്ക്‌ ഉറ്റബന്ധമുണ്ട്‌.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്‌ അയാള്‍ ഇന്ത്യയ്‌ക്കു കൈമാറുന്നതിനെ എതിര്‍ത്തിരുന്നത്‌. പാര്‍ക്കിന്‍സണ്‍സ്‌ രോഗം, മൂത്രസഞ്ചി കാന്‍സര്‍ തുടങ്ങിയവയ്‌ക്ക് ചികിത്സയിലാണ്‌ അയാള്‍.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages