വത്തിക്കാന്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുത്ത് ആയിരങ്ങള്‍. പോപ്പിന്റെ സംസ്‌കാര ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറില്‍ തന്റെ സംസ്‌കാരം നടത്തണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നതായും വത്തിക്കാന്‍ വ്യക്തമാക്കി. തന്റെ കല്ലറ അലങ്കരിക്കരുതെന്നും ,ഫ്രാന്‍സികസ് എന്ന് പേര് മാത്രമെ കല്ലറയില്‍ രേഖപ്പെടുത്താവൂ എന്നും പോപ്പ് പറഞ്ഞിരുന്നതായി വത്തിക്കാന്‍ അറിയിച്ചു.
ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബണ്‍ കെട്ടി മുദ്ര വെച്ചു. പോപ്പിന്റെ ചുമതല വഹിക്കുന്ന കാര്‍ഡിനാള്‍ കെവിന് ഫാരല്‍ ആണ് സീല്‍ വെച്ചത്. സാന്റ മര്‍ത്തയില്‍ ആണ് മാര്‍പാപ്പ താമസിച്ചിരുന്നത്. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. തുടര്‍നടപടികള്‍ ആലോചിക്കാന്‍ കര്‍ദിനാള്‍മാരുടെ യോഗം ബുധനാഴ്ച ചേരും.
ഫ്രാന്‍സിസ് മാര്‍പ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുന്നുണ്ട്. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
/loading-logo.jpg
No comments:
Post a Comment