തിരുവനന്തപുരം: പുതിയ എ.കെ.ജി. സെന്ററിന്റെ ഉദ്‌ഘാടനത്തീയതിയുമായി ബന്ധപ്പെട്ട ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചാംഗം നോക്കിയാണു തീയതി നിശ്‌ചയിച്ചതെന്നു പറയുന്നവര്‍ക്കു നീണ്ട നമസ്‌കാരം പറയുന്നതായും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 23നു ലോകപുസ്‌തകദിനവും ഷേക്‌സ്‌പിയറിന്റെ ചരമദിനവുമാണ്. വയനാട്ടിലും പത്തനംതിട്ടയിലും മറ്റും പരിപാടികള്‍ നടക്കുന്നതിനാല്‍ ഒഴിവുള്ള ദിവസം നോക്കിയാണ് ഇന്നലെ എ.കെ.ജി. സെന്റര്‍ ഉദ്‌ഘാടനം നിശ്‌ചയിച്ചത്-കേരളത്തിലെ സി.പി.എമ്മിന്റെ പുതിയ ആസ്‌ഥാന മന്ദിരമായ പാളയത്തെ എ.കെ.ജി. സെന്റര്‍ ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി വിശദീകരിച്ചു.
'എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന പുരോഗതിയെ യു.ഡി.എഫ്. സര്‍ക്കാരുകള്‍ തകര്‍ക്കുന്ന പതിവു വിട്ട് വികസനത്തിനു തുടര്‍ച്ച വേണമെന്നു ജനങ്ങള്‍ തീരുമാനിച്ചതുകൊണ്ടാണ് തുടര്‍ഭരണമുണ്ടായത്. 2016ല്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയുടെ ക്ഷേമ പെന്‍ഷന്‍ 18 മാസം കുടിശികയായിരുന്നു. അതു കൊടുത്തുതീര്‍ക്കാനാണ് മന്ത്രിസഭ ആദ്യം തീരുമാനിച്ചത്. പിന്നീടത് 1600 രൂപയായി ഉയര്‍ന്നു. ആ ജനങ്ങളോട് ബിരിയാണി ചെമ്പെന്നൊക്കെ പറഞ്ഞാല്‍ ഏശുമോ? നടക്കില്ലെന്നു കരുതിയ ഒരുപാടു കാര്യങ്ങള്‍ 2016നുശേഷം ഇവിടെ നടന്നു. റോഡുകളെല്ലാം അതിമനോഹരമായി. തകര്‍ന്ന വിദ്യാഭ്യാസ,ആരോഗ്യ മേഖലകള്‍ പുനരുജീവിപ്പിച്ചു'-പിണറായി പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment