ടി.വിയുടെ മകനെ അംഗീകരിച്ച മഹാമനസ്‌; ടി.വി.യുടെ മരണശേഷം ഭര്‍ത്താവിന് മറ്റൊരു സ്‌ത്രീയില്‍ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ച ഗൗരിയമ്മ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, May 12, 2021

ടി.വിയുടെ മകനെ അംഗീകരിച്ച മഹാമനസ്‌; ടി.വി.യുടെ മരണശേഷം ഭര്‍ത്താവിന് മറ്റൊരു സ്‌ത്രീയില്‍ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ച ഗൗരിയമ്മ

പുന്നപ്ര-വയലാര്‍ സമരകാലത്ത്‌ ജയില്‍വാസമനുഭവിക്കുമ്പോഴാണ്‌ താന്‍ ഇഷ്‌ടപ്പെടുന്ന ടി.വി. തോമസിന്‌ ഒരു മകനുള്ള കാര്യം ഗൗരിയമ്മ അറിയുന്നത്‌. ഗൗരിയമ്മ ടി.വിയോട്‌ പൊട്ടിത്തെറിച്ചു. കുറച്ചുകാലത്തെ അകല്‍ച്ചയ്‌ക്കു ശേഷം വീണ്ടും അടുപ്പത്തിലായി. ടി.വിയും ഗൗരിയമ്മയും കമിതാക്കളാണെന്ന്‌ നാട്ടില്‍ സംസാരമായതോടെ പാര്‍ട്ടിയിലും വലിയ ചര്‍ച്ചയായി. തുടര്‍ന്ന്‌ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹം നടത്തി.
രണ്ടു തവണ ഗൗരിയമ്മ ഗര്‍ഭം ധരിച്ചെങ്കിലും അലസി. പിന്നീട്‌ ഇവര്‍ക്ക്‌ കുട്ടികളുണ്ടായില്ല. ടി.വിയും ഗൗരിയമ്മയും അകല്‍ച്ചയിലായി. തിരുവനന്തപുരത്ത്‌ ഇരുവരും രണ്ടു വീടുകളില്‍ താമസമായി. പാര്‍ട്ടി രണ്ടായപ്പോള്‍ ഇരുവരും രണ്ട്‌ പാര്‍ട്ടികളിലായി.

1977ല്‍ ടി.വി അസുഖബാധിതനായതോടെ പാര്‍ട്ടിയുടെ അനുമതിയോടെ ആശുപത്രിയിലെത്തി. മുംബൈയില്‍ ചികിത്സയ്‌ക്ക് പോയപ്പോഴും ഗൗരിയമ്മ കൂടെയുണ്ടായിരുന്നു. മരണാന്തരചടങ്ങുകളിലും ഒപ്പമുണ്ടായി.

മക്കളില്ലാത്തതിനാല്‍ അമ്മേയെന്ന്‌ വിളിക്കാന്‍ ആരുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇഷ്‌ടക്കാരുടെ കുഞ്ഞമ്മേയെന്നുള്ള വിളി അവര്‍ നന്നായി ആസ്വദിച്ചു. ഭര്‍ത്താവിന്‌ മറ്റൊരു സ്‌ത്രീയില്‍ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ചു. ജോലിയും നല്‍കി.


https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages