ഹരിപ്പാട്: ഒരു ദിവസംതന്നെ രണ്ടു തവണ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിച്ച വയോധികന്‍ ആശുപത്രിയില്‍. കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണു സംഭവം. കരുവാറ്റ ഇടയിലപറമ്പില്‍ ഭാസ്‌കരനാ(62)ണ് ഒരു ദിവസം തന്നെ രണ്ടു വാക്‌സിന്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഭാസ്‌കരനും ഭാര്യ പൊന്നമ്മയും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാനായി കരുവാറ്റ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഒന്നാമത്തെ കൗണ്ടറില്‍ എത്തി ഭാസ്‌കരന്‍ വാക്‌സിന്‍ സ്വീകരിച്ചു. വിശ്രമിക്കുന്ന സമയത്ത് രണ്ടാമത്തെ കൗണ്ടറിലെ ഉദ്യോഗസ്‌ഥര്‍ വീണ്ടും വാക്‌സിന്‍ നല്‍കുകയായിരുന്നെന്ന് പൊന്നമ്മ പറഞ്ഞു. എന്നാല്‍, രണ്ടാം തവണ വാക്‌സിന്‍ നല്‍കിയപ്പോള്‍ തിരിച്ചറിയല്‍രേഖ ആവശ്യപ്പെടുകയോ ഡേറ്റ എന്‍ട്രി നടത്തുകയോ ചെയ്‌തില്ലെന്നും പൊന്നമ്മ പറഞ്ഞു. വാക്‌സിന്‍ എടുത്ത് പുറത്തുവന്ന പൊന്നമ്മയോട് രണ്ടാമത്തെ വാക്‌സിന്‍ എടുക്കുന്നില്ലേയെന്നു ഭാസ്‌കരന്‍ തിരക്കിയപ്പോഴാണ് വിവരം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡോക്‌ടര്‍ പരിശോധിച്ച ശേഷം വീട്ടിലേക്കു വിട്ടെങ്കിലും വൈകിട്ടോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗുരുതര അനാസ്‌ഥ കാട്ടിയ കരുവാറ്റ ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
https://ift.tt/eA8V8J
No comments:
Post a Comment