കൊച്ചി: ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നടത്താന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്കു യു.ജി.സി. അനുമതി. സമൂഹത്തിലെ എല്ലാ മേഖലകളും നിശ്‌ചലമാകുമ്പോഴും വിദ്യാഭ്യാസം തടസപ്പെടരുതെന്നാണു യു.ജി.സി. തീരുമാനം.
13 സംസ്‌ഥാന സര്‍വകലാശാലകള്‍, 15 ഡീംഡ് ടു ബി സര്‍വകലാശാലകള്‍, 3 കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയ്‌ക്കാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി, ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റി, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി എന്നീ മൂന്നു സ്വകാര്യ സര്‍വകലാശാലകളും പട്ടികയിലുണ്ട്. ഇവര്‍ക്കു യു.ജി.സിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെതന്നെ പൂര്‍ണതോതില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാനാകും.എഡ്യൂക്കേഷന്‍, പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ ജാമിയ മിലിയ ഇസ്‌ലാമിയ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ഓണ്‍ലൈനായി നല്‍കും. ജെ.എന്‍.യു. സര്‍വകലാശാല സംസ്‌കൃതത്തില്‍ എം.എയും മിസോറം യൂണിവേഴ്‌സിറ്റി നാലു ബിരുദ കോഴ്‌സുകളും യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു എം.എ. ഇംഗ്ലീഷ്, എം.കോം കോഴ്‌സുകളും നല്‍കും.സ്വകാര്യ സ്‌ഥാപനങ്ങളില്‍, ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയായ നാര്‍സി മോഞ്ചി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്‌റ്റഡീസ് ബികോം, ബി.ബി.എ. കോഴ്‌സുകളും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എം.എ. ഇക്കണോമിക്‌സ്, എം.എ. ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെടെ ഏഴു പി.ജി. കോഴ്‌സുകളും ബികോം, ബി.ബി.എ. എന്നീ ബിരുദ കോഴ്‌സുകളും നല്‍കും. ബി.ബി.എ- ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്, ബി.എസ്‌സി (ഓണേഴ്‌സ്) ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകളാണ് സിംബലയോസിസ് ഇന്റര്‍നാഷനല്‍ ആരംഭിക്കുന്നത്.
2020-21 അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കാന്‍ താല്‍പര്യമുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നു യു.ജി.സി. നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. നാക് അല്ലെങ്കില്‍ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങിനുള്ള നിഷ്‌കര്‍ഷ പാലിച്ചുകൊണ്ട് സര്‍വകലാശാലകള്‍ക്ക് ഈ കോഴ്‌സുകള്‍ നല്‍കാനാണു യു.ജി.സിയുടെ തീരുമാനം. ഇതോടെ സംസ്‌ഥാനത്തും ഓണ്‍ലൈന്‍ കോഴ്‌സുകളെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമായി. കോവിഡ് പശ്‌ചാത്തലത്തില്‍ വീട്ടിലിരുന്നുള്ള പഠനം നല്‍കുന്ന സുരക്ഷിതത്വവും കുറഞ്ഞ ചെലവുമാണ് പ്രധാന ആകര്‍ഷണങ്ങള്‍.
https://ift.tt/eA8V8J
No comments:
Post a Comment