എടത്വാ(ആലപ്പുഴ): സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ചാരായം വാറ്റി വില്‍പന നടത്തിയതിനു യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റിനെ അറസ്‌റ്റ് ചെയ്‌തു.
കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകന്‍ കൂടിയായിരുന്ന എടത്വാ കോഴിമുക്ക് പുത്തന്‍തുരുത്ത് വീട്ടില്‍ അനൂപ് എടത്വാ(34)യെയാണ് പോലീസ് പിടികൂടിയത്. എടത്വാ പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു ഇന്നലെ ഉച്ചയോടെ ഹരിപ്പാട്ടുനിന്നാണു പ്രതിയെ പിടികൂടിയത്. ബൈക്കില്‍ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിമുക്ക് ജങ്‌ഷനില്‍വച്ച് രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തതോടെയാണു കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ചാരായം കടത്തുന്ന വിവരം പോലീസ് അറിയുന്നത്. ഇവരില്‍നിന്നാണു പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ച അനൂപിനെക്കുറിച്ചു കൂടുതല്‍ വിവരം പോലീസ് ശേഖരിച്ചത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒരു മാസത്തിലേറെയായി പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു.
കോവിഡ് ജാഗ്രത സമിതിക്ക് നല്‍കുന്ന പാസിന്റെ മറവിലാണ് കുട്ടനാട്ടിലെ വിവിധ സ്‌ഥലങ്ങളില്‍ വിവിധ രാഷ്‌ട്രീയപാര്‍ട്ടികളില്‍പ്പെട്ടവരുള്‍പ്പെട്ട സംഘം ചാരായം വില്‍പന നടത്തിയത്. ചാരായം വാറ്റി നല്‍കിയിരുന്ന സംഘത്തേയും എടത്വാ പോലീസ് പിടികൂടിയിരുന്നു. എടത്വാ മങ്കോട്ടചിറ മണലേല്‍ സനോജ് (34), മങ്കോട്ടചിറ അനീഷ് ഭവനില്‍ അനീഷ് കുമാര്‍ (35), മങ്കോട്ടചിറ കവീന്‍ (33), ശ്യം സുന്ദര്‍ (34), ശ്യംരാജ് (33), ചങ്ങങ്കരി മെതിക്കളം ശ്രീജിത്ത് (30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. അനൂപിനെ തല്‍സ്‌ഥാനത്തുനിന്ന് നീക്കം ചെയ്‌തിരുന്നതായി യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എടത്വാ സി.ഐ പ്രതാപചന്ദ്രന്‍, എസ്.ഐ ഷാംജി, സി.പി.ഒമാരായ വിഷ്‌ണു, സനീഷ്, ശ്യം, പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://ift.tt/eA8V8J
No comments:
Post a Comment