അടിമാലി: 16 വയസുള്ള പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 21 വയസുകാരന്‍ അറസ്‌റ്റില്‍. കല്ലാര്‍ കുരിശുപാറ കോട്ടപ്പാറ വെട്ടുപറമ്പില്‍ ജിഷ്‌ണുവാണ് അറസ്‌റ്റിലായത്.
അടിമാലിയിലെ കമ്പ്യൂട്ടര്‍ സ്‌ഥാപനത്തില്‍ ജീവനക്കാരനായ ജിഷ്‌ണു ഇന്‍സ്‌റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നു പോലീസ് പറഞ്ഞു. വിവാഹ വാഗ്‌ദാനം നല്‍കിയാണു വിഷ്‌ണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കു ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണു ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. ചൈല്‍ഡ് ലൈനിലും പോലീസിലും അറിയിച്ചു.
പ്രതിയെ ഇന്നലെ വൈകിട്ട് കോട്ടപ്പാറയിലെ വീടിനു സമീപത്തുനിന്നാണ് അറസ്‌റ്റ് ചെയ്‌തത്. റിമാന്‍ഡ് ചെയ്‌ത പ്രതിയെ പീരുമേട് സബ് ജയിലിലേക്കു മാറ്റി.
https://ift.tt/eA8V8J
No comments:
Post a Comment