പയ്യന്നൂര്‍: രാമന്തളിയില്‍ ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്‌ത സംഭവം ഭര്‍തൃപീഡനമെന്നു ബന്ധുക്കള്‍. പരാതിയുടെ അടിസ്‌ഥാനത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ രണ്ടിന് ഉച്ചയോടെയാണു രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ ചെമ്മരന്‍കീഴില്‍ ഷമീലയെ (26) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അസ്വഭാവിക മരണത്തിനു കേസെടുത്ത പയ്യന്നൂര്‍ പോലീസ് സംഭവ സ്‌ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭര്‍ത്താവ് റഷീദിന്റെ പീഡനമാണു യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കാണിച്ച് ബന്ധുക്കള്‍ ഡിവൈ.എസ്.പിക്കു പരാതി നല്‍കുകയായിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മരിച്ച ഷമീലയ്‌ക്ക് നാലും ഒന്നര വയസുമുള്ള രണ്ട് ആണ്‍ കുട്ടികളുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന റഷീദ് കഴിഞ്ഞ വര്‍ഷമാണു നാട്ടിലെത്തിയത്. ഒരു മാസമായിട്ടും പ്രതിയെ പിടികൂടാതെ പോലീസ് അലംഭാവം കാട്ടുകയാണെന്നും കുടുംബം ആരോപിച്ചു.
https://ift.tt/eA8V8J
No comments:
Post a Comment