തിരുവനന്തപുരം
ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഖത്തർ, ബഹ്റൈൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് പ്രവേശനമില്ല. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും എത്തുന്ന പ്രവാസികൾ സൗദി അറേബ്യയിലും മറ്റും പോകാൻ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയേണ്ട അവസ്ഥയാണ്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്സിൻ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതിയും ജിസിസി രാജ്യങ്ങൾ നൽകുന്നില്ല. ഫൈസർ, സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് രണ്ടാം ഡോസ് ഇന്ത്യയിൽ ലഭിക്കാത്തതിനാലും പ്രവേശനാനുമതി നിഷേധിക്കുന്നു. ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകളുമായി ചർച്ച ചെയ്ത് പ്രവാസികൾക്ക് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
https://ift.tt/eA8V8J
No comments:
Post a Comment