തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ സഹകരണ മേഖല 10,000 തൊഴിൽ ഒരുക്കും. പ്രാഥമിക കാർഷിക വായ്പാ സംഘം, കേരള ബാങ്ക്, സഹകരണ അപ്പെക്സ് ഫെഡറേഷൻ, വായ്പേതര സംഘം വഴിയാണിത്. സഹകരണ വകുപ്പ്, ബാങ്ക്, സംഘം എന്നിവയിൽ കുറഞ്ഞത് 100 പേർക്കെങ്കിലും സ്ഥിരം നിയമനം ഉറപ്പാക്കും.
പ്രാഥമിക കാർഷിക വായ്പാ സംഘം 2500 വായ്പാ പദ്ധതി ഏറ്റെടുക്കും. ഒരാൾക്കുവീതമെങ്കിലും തൊഴിൽ ഉറപ്പാക്കുന്ന 1850 പദ്ധതിക്ക് അഞ്ചുലക്ഷം രൂപവരെയും ശരാശരി രണ്ടുപേർക്കുവീതം വരുമാനം നൽകുന്ന 400 പദ്ധതിക്ക് അഞ്ചു മുതൽ 10 ലക്ഷംവരെയും ശരാശരി അഞ്ചുവീതം തൊഴിൽ നൽകുന്ന 200 പദ്ധതിക്ക് 10 മുതൽ 25 ലക്ഷം രുപവരെയും കുറഞ്ഞത് 10 തൊഴിൽവീതം ഉറപ്പാക്കുന്ന 50 പദ്ധതിക്ക് 25 ലക്ഷത്തിനുമുകളിലും വായ്പ നൽകും.
പ്രാഥമിക സംഘങ്ങളുടെ ഫിഷ് മാർട്ട്, പച്ചക്കറി ചന്ത, നീതി സ്റ്റോർ, നീതി മെഡിക്കൽസ്, തൊണ്ട് സംസ്കരണ യൂണിറ്റ്, തുടങ്ങിയവയിലായി 500 പേർക്ക് ജോലി നൽകും. കേരള ബാങ്ക് 769 ശാഖവഴി 5000 തൊഴിലിന് വായ്പ നൽകും. സഹകരണ അപ്പെക്സ് ഫെഡറേഷൻ 50 തൊഴിൽ ഉറപ്പാക്കും: കൺസ്യുമർഫെഡ്– -15, മാർക്കറ്റ്ഫെഡ്–-അഞ്ച്, വനിതാ ഫെഡ്–- 15, റബർ മാർക്ക്–- മൂന്ന്, എസ്സി/എസ്ടി ഫെഡ്–- 12. വായ്പതേര സംഘങ്ങൾ– 200 തൊഴിൽ നൽകും.
https://ift.tt/eA8V8J
No comments:
Post a Comment