ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന മത്സരത്തിലെ അമ്പയറിങ്ങിനെ ചൊല്ലി വിവാദം. ലോകേഷ് രാഹുല്‍ പുറത്തായത് നോ ബോളിലാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ഷഹീന്‍ ഷാ അഫ്രീഡി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡായി. ഈ പന്ത് നോബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ട്വീറ്റ് ചെയ്‌തു. പന്ത് എറിയുമ്പോള്‍ അഫ്രീഡിയുടെ കാല്‍ വരയ്‌ക്ക് വെളിയിലാണെന്നു തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
എട്ടു പന്തില്‍നിന്ന് മൂന്ന് റണ്‍ മാത്രമെടുത്താണു രാഹുല്‍ മടങ്ങിയത്. ഫീല്‍ഡ് അമ്പയറോ തേഡ് അമ്പയറോ ഈ നോബോള്‍ കണ്ടില്ലെന്നാണ് ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം.
https://ift.tt/eA8V8J
No comments:
Post a Comment