തിരുവനന്തപുരം: രണ്ടാമത് എസ്.ബി.എല്‍. ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കെ.എസ്.ഇ.ബിക്ക് (തിരുവനന്തപുരം) കിരീടം. കേരളാ പോലീസിനെ 82-70 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് അവര്‍ ജേതാക്കളായത്. പോലീസിനു വേണ്ടി മുഹമ്മദ് ഷിറാസ് 29 പോയിന്റുമായി ടോപ് സ്‌കോററായെങ്കിലും കിരീടത്തിലെത്തിക്കാനായില്ല.
രാഹുല്‍ ശരത് (21 പോയിന്റ്), ജിഷ്‌ണു ജി. നായര്‍ (16), സുഗീത് നാഥ് (15) എന്നിവരുടെ പ്രകടനമാണു കെ.എസ്.ഇ.ബിയെ കിരീടത്തിലെത്തിച്ചത്. ഒന്നാംപാദത്തില്‍ 23-11 ന്റെ ലീഡ് നേടാന്‍ കഴിഞ്ഞത് അവര്‍ക്കു ഗുണമായി. പോലീസിനു വേണ്ടി ഷന്‍സീല്‍ മുഹമ്മദും (21) തിളങ്ങി. 50,000 രൂപയാണു ജേതാക്കള്‍ക്കു പാരിതോഷികമായി ലഭിച്ചത്. ബി ഡിവിഷനില്‍ സെന്റ് മേരീസ് ക്ലബ് വെട്ടുകാട് 40-35 എന്ന സ്‌കോറിന് ഡ്രീം സ്‌ക്വാഡിനെ തോല്‍പ്പിച്ച് ജേതാക്കളായി. സെന്റ് ജോസഫ്‌്സ് എച്ച്.എസ്.എസ്. ഫ്‌ളഡ് ലിറ്റ് ബാസ്‌കറ്റ്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ്.
https://ift.tt/eA8V8J
No comments:
Post a Comment