ന്യൂഡൽഹി
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ശനിയാഴ്ചമുതൽ 5ജി സേവനമെത്തും. ആദ്യഘട്ടത്തില് 13 നഗരത്തിലാണ് സേവനം ലഭിക്കുക. കേരളത്തിലെ നഗരങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. മൂന്ന് വര്ഷത്തിനുള്ളില് രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്. എയർടെല്ലും റിലയൻസ് ജിയോയും ഈ വർഷംതന്നെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 4ജിയേക്കാൾ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തൽ.
https://ift.tt/fVy4suw
No comments:
Post a Comment