തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി. കഠിനംകുളത്ത് നിന്ന് ക്രൈംബ്രാഞ്ചാണ് ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവറുടെ സഹോദരന്റെ വീട്ടില്‍ നിന്നാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സുെഹെല്‍ ഷാജഹാന്റെ ഡ്രൈവറുടെ സ്‌കൂട്ടറാണ് പ്രതി ജിതിന്‍ സംഭവ ദിവസം ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
ജൂണ്‍ 30-ന് രാത്രിയിലാണ് എ.കെ.ജി. സെന്ററിനു നേരേ ഓലപ്പടക്കമെറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്തുവെറിഞ്ഞ് മടങ്ങുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
പ്രതിക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന, വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കല്‍, സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കല്‍, സ്‌ഫോടകവസ്തു നിയമവിരുദ്ധമായി െകെവശംവയ്ക്കല്‍, സ്‌ഫോടനം നടത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
https://ift.tt/vduHtSW
No comments:
Post a Comment