തിരുവനന്തപുരം
ഈ വർഷത്തെ മികച്ച യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോബ്സ് തയ്യാറാക്കിയ ‘ഫോബ്സ് ഇന്ത്യ 30- അണ്ടർ 30' പട്ടികയിൽ കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ് ജെൻറോബോട്ടിക്സിന്റെ സ്ഥാപകരും. സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ ശുചിത്വമേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്താണ് ജെൻറോബോട്ടിക്സ് ഡയറക്ടർമാരായ എം കെ വിമൽ ഗോവിന്ദ്, എൻ പി നിഖിൽ, കെ റാഷിദ്, അരുൺ ജോർജ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. 21 മേഖലയിൽ നേട്ടം കൈവരിച്ച 30 പ്രമുഖരാണ് പട്ടികയിലുള്ളത്. 300 പേരിൽനിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. നടൻ കാളിദാസ് ജയറാമും നടി അന്നാ ബെന്നും പട്ടികയിലുണ്ട്.
അഭിമുഖത്തിലൂടെയും സംവാദത്തിലൂടെയും സമൂഹമാധ്യമങ്ങളിലെ വോട്ടെടുപ്പിലൂടെയുമായിരുന്നു തെരഞ്ഞെടുപ്പ്. മാൻഹോൾ വൃത്തിയാക്കുന്ന ബാൻഡിക്യൂട്ട് എന്ന റോബോട്ടിനെയാണ് ജെൻറോബോട്ടിക്സ് വികസിപ്പിച്ചത്. ഇന്ത്യയിലെ 17 സംസ്ഥാനത്തും മൂന്ന് കേന്ദ്ര ഭരണ പ്രദേശത്തും ബാൻഡിക്യൂട്ട് പ്രവർത്തിക്കുന്നുണ്ട്.
https://ift.tt/wO3A2nx
No comments:
Post a Comment