പാലക്കാട്: പി.ടി. സെവനെ കൂട്ടിലാക്കിയ ധോണില്‍ വീണ്ടും കാട്ടാന ആക്രമണം. ക്ഷീര കര്‍ഷകയായ കരുമത്താന്‍ പൊറ്റ സ്വദേശി കുഞ്ഞമ്മ തോമസിന്റെ പശുവിനെ കൂട്ടമായെത്തിയ കാട്ടാനകള്‍ കൊന്നു.
വെള്ളിയാഴ്‌ച അര്‍ധരാത്രി 12 മണിയോടെയാണ് ആനകള്‍ പശുവിനെ ആക്രമിച്ചത്. വീട്ടുകാരെത്തി ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം ഓടിപ്പോയെങ്കിലും പശുവിന് മാരകമായി പരുക്കേറ്റിരുന്നു. വയറിനോട് ചേര്‍ന്ന് കൊമ്പുകൊണ്ട് കുത്തേറ്റതിന്റെ പാടുണ്ട്. എന്നാല്‍ കാട്ടാനകള്‍ പശുവിനെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഒരു മോഴയടക്കം മൂന്നാനകളുടെ സാന്നിധ്യമാണ് ധോണി ജനവാസ മേഖലകളില്‍ കാണുന്നത്. പശുവിന്റെ ഉടമയ്‌ക്ക് ഉടന്‍ നഷ്‌ടപരിഹാര തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തി.
സി.പി.എമ്മിന്റെയും കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ പശുവിന്റെ ജഡം ജെ.സി.ബിയില്‍ കയറ്റി റോഡരികില്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം. ശക്‌തമായ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് നഷ്‌ടപരിഹാരമായി 60,000 രൂപയുടെ ചെക്ക് ഉടമയ്‌ക്ക് െകെമാറി. ബാക്കി 5000 രൂപ ഉടനെ നല്‍കുമെന്നും അറിയിച്ചു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. വനംവകുപ്പ് കാണിച്ച നിസംഗതയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന്‌് നാട്ടുകാര്‍ പറഞ്ഞു.
ജനവാസ മേഖലയില്‍ ആനകള്‍ എത്തിയ വിവരം അറിയിച്ചപ്പോള്‍ ആര്‍.ആര്‍.ടി. സംഘം കൃത്യമായി ഇടപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ആര്‍.ആര്‍.ടി. സംഘത്തിന് പകരം വയനാട്ടില്‍ നിന്നുള്ള പുതിയ സംഘത്തെ ധോണിയില്‍ എത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും ധോണിയില്‍ െവെദ്യുതി വേലി തകര്‍ത്ത് കാട്ടാനക്കൂട്ടമിറങ്ങി. ധോണി മേരിമാതാ ക്വാറിക്ക് പിറക് വശത്ത് സെന്റ് തോമസ് നഗറിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കാട്ടാനയിറങ്ങിയത്. സെന്റ് തോമസ് നഗറിന് സമീപം വനത്തോട് ചേര്‍ന്ന് െവെദ്യുതി വേലി മരക്കൊമ്പിടിച്ചിട്ട് തകര്‍ത്താണ് ആനകളിറങ്ങിയത്. മേലേ ധോണി ഭാഗത്ത് സനല്‍ ആന്റോയുടെ വീടിന് പുറക് വശത്ത് ആനകള്‍ ഏറെ നേരം തമ്പടിച്ചു. പി.ടി. സെവനെ പിടികൂടി കൂട്ടിലാക്കിയിട്ടും ധോണിയില്‍ സ്‌ഥിരമായി കാട്ടാനയത്തുന്നതില്‍ ആശങ്കയ്‌ക്കപ്പുറം മനസ്സു മടുത്തു കഴിയുകയാണ് നാട്ടുകാര്‍. എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരമൊരുക്കി ഭീതിയകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വന്യമൃഗശല്യം: നിയമനടപടിക്ക് പ്രതിരോധസമിതി
പാലക്കാട്: വന്യമൃഗശല്യത്തില്‍ കൃഷിനാശവും ജീവഹാനിയും ഉണ്ടാകുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ നിയമനടപടിക്കൊരുങ്ങി വന്യജീവി പ്രതിരോധ സമിതി. വന്യജീവികളുടെ കസ്‌റ്റോഡിയനായ കേന്ദ്ര സര്‍ക്കാരിനെ കക്ഷിചേര്‍ത്ത് നിയമനടപടി ആരംഭിക്കുമെന്ന് സമിതി രക്ഷാധികാരി പി.എ. ഗോകുല്‍ദാസ് പറഞ്ഞു. ശനി പുലര്‍ച്ചെ കാട്ടാനകള്‍ ആക്രമിച്ച് കൊന്ന പശുവിന്റെ ഉടമ തോമസിന് 65,000 രൂപ നഷ്‌ടപരിഹാരം അനുവദിപ്പിക്കാന്‍ ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയ്‌ക്കായി. 60,000 രൂപയുടെ ചെക്ക് ഉടനെ നല്‍കി. ബാക്കി 5,000 ഉടനെ വനംവകുപ്പ് നല്‍കും. ആനയിറങ്ങിയത് വിളിച്ചറിയിച്ചപ്പോള്‍ ആന റോഡ് മുറിച്ചുകടക്കില്ലെന്ന വിചിത്ര മറുപടിയാണ് ദ്രുതപ്രതികരണസേനയില്‍ നിന്ന് ലഭിച്ചത്.
ഒരു കുടുംബത്തിന്റെ വരുമാന മാര്‍ഗമാണ് ആര്‍.ആര്‍.ടിയുടെ അശ്രദ്ധയില്‍ ഇല്ലാതായത്. അക്രമസ്വഭാവം കാണിക്കുന്ന ആനകളെ അടിയന്തിരമായി കാടുകയറ്റുക, മെഷ് ഫെന്‍സ് നടപ്പാക്കുക, നഷ്‌ടപരിഹാര കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക, നഷ്‌ടപരിഹാരം വര്‍ധിപ്പിക്കുക, കുരങ്ങിനെയും മയിലിനെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തുടര്‍സമരത്തിനൊരുങ്ങുകയാണ് പ്രതിരോധസമിതി.
https://ift.tt/fmBU8a0
No comments:
Post a Comment