കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ പ്രോസിക്യൂഷനു തിരിച്ചടിയായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ദേശീയ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ നാലു മൃതദേഹങ്ങളില്‍ സയൈനഡിന്റെ അംശം കണ്ടെത്താനായില്ല.
കേസിലെ പ്രതിയായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ, അച്‌ഛന്‍ ടോം തോമസ്, അമ്മാവന്‍ മഞ്ചാടിയില്‍ മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്‌ടങ്ങളില്‍ സയൈനഡോ മറ്റു വിഷാംശമോ ഇല്ലെന്നാണു രാസപരിശോധനാ ഫലം. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ സയൈനഡ് അംശം നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.
നേരത്തെ നടത്തിയ പരിശോധയില്‍ വ്യക്‌തത വരുത്താനാണ് സാമ്പിള്‍ ഹൈദരാബാദ് ലാബിലേക്ക് അയച്ചത്. അന്നമ്മയെ ഡോഗ് കില്‍ എന്ന വിഷം നല്‍കിയും മറ്റു മൂന്നുപേരെയും സയൈനഡ് നല്‍കിയും ജോളി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലി എന്നിവരുടെ മൃതദേഹത്തില്‍ നേരത്തെ തന്നെ സയൈനഡിന്റെ അംശം കണ്ടെത്തയിരുന്നു. മറ്റു നാലു പേരുടേയും മൃതദേഹങ്ങള്‍, ജോളിയുടെ ഉന്നത തലങ്ങളിലെ സ്വാധീനം മൂലം, പോസ്‌റ്റേ്‌മാമോര്‍ട്ടം നടത്താതെയായിരുന്നു സംസ്‌കരിച്ചിരുന്നത്. മരണങ്ങളില്‍ സംശയമുയരുകയും ആവര്‍ത്തിച്ചുള്ള മരണങ്ങളില്‍ ദുരൂഹത വര്‍ധിക്കുകയും ചെയ്‌തതോടെയാണ് നാലു മൃതദേഹങ്ങളും പുറത്തെടുത്ത് ആന്തരികാവയങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചത്. ഇവയുടെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.
എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തിരിച്ചടിയാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന കെ.ജി. സൈമണ്‍ പറഞ്ഞു. കാലപ്പഴക്കമുള്ള മൃതദേഹാവശിഷ്‌ടങ്ങളില്‍നിന്ന് വിഷാംശം കണ്ടെത്താന്‍ സാധിക്കാത്തത് അപൂര്‍മല്ലെന്നും അദ്ദേഹം പറയുന്നു.
അതേ സമയം ഈ നാലുപേരുടെയടക്കം എല്ലാ കൊലപാതകങ്ങള്‍ക്കും പിന്നില്‍ താനാണെന്ന് ജോളി സമ്മതിച്ചതായി പോലീസ് പറയുന്നു.
2002 മുതല്‍ 2014 വരെ നടന്ന കൊലാപതകങ്ങളാണു കേസിന് ആധാരം. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് 2019 ല്‍ ഉയര്‍ന്ന പരാതിയാണ് കൊലപാതക കേസിലേക്ക് വഴിമാറിയത്. 2019 ലാണ് മൃതദേഹങ്ങള്‍ കുടുംബകല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തത്. കേസിന്റെ വിസ്‌താര നടപടിയിലേക്ക് കോടതി കടക്കാനിരിക്കെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നത്.
https://ift.tt/qB8vANZ
No comments:
Post a Comment