പ്രതീക്ഷയില്ലാത്ത നാടായി കേരളം മാറി ; ദയാബായി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, February 12, 2023

പ്രതീക്ഷയില്ലാത്ത നാടായി കേരളം മാറി ; ദയാബായി

മസ്‌കത്ത് : മനുഷ്യന് ഒരുതരത്തിലും പ്രതീക്ഷ നല്‍കാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് സാമൂഹിക - പരിസ്ഥിതി പ്രവര്‍ത്തക ദയാബായി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നില്ല . കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് , അവര്‍ക്കനുസൃതമായി കാര്യങ്ങള്‍ മാറ്റി പണം കുന്നുകൂട്ടാന്‍ മാത്രമാണ് ശ്രമിക്കുന്നത് . മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തില്‍ ഇല്ലെന്നും ദയാഭായി ആരോപിച്ചു. മസ്‌കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രതികരണം.

എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍പ് ദയാബായി നടത്തിവന്ന സമരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. സര്‍ക്കാര്‍ അന്നു നല്‍കിയ ഉറപ്പുകള്‍ പാലിക്കുമോ എന്ന് ഫെബ്രുവരി വരെ കാത്തിരിക്കുമെന്നും അല്ലാത്തപക്ഷം വീണ്ടും വിഷയത്തില്‍ ഇടപെടുമെന്നും അവര്‍ വ്യക്തമാക്കി . എന്റോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രിച്ചുവെങ്കിലും അദ്ദേഹം അനുമതി നല്‍കിയില്ലെന്നും ദയാബായി പറഞ്ഞു.

കാസര്‍കോട് ജില്ലയെക്കാള്‍ കുറവ് രോഗികള്‍ മാത്രമാണ് കോഴിക്കോട് ഉള്ളത് . ആശുപത്രികളുടെ എണ്ണം കണക്കാക്കിയാല്‍ കോഴിക്കോടാണ് മുന്‍പിലും . എന്നിട്ടും എയിംസിനെ കാസര്‍കോടിനെ പരിഗണിക്കാതിരിക്കുന്നത് ഭൂമാഫിയയുടെ ഇടപെടല്‍ കൊണ്ടാണ്. എയിംസ് സ്ഥാപിക്കാന്‍ 200 ഏക്കര്‍ വേണമെന്നാണ് എന്നാല്‍ ഇത്രയും സ്ഥലം കോഴിക്കോട് കിട്ടാന്‍ പാടാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.


https://ift.tt/N8hWABy

No comments:

Post a Comment

Post Bottom Ad

Pages