ന്യൂഡൽഹി
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് മൂല്യം കൂപ്പുകുത്തിയതോടെ അധിക ഓഹരികൾ എസ്ബിഐ വായ്പയ്ക്ക് ഈടുനൽകി അദാനി ഗ്രൂപ്പ്. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ 75,00,000 ഓഹരിയും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ 13 ലക്ഷം, അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ 65 ലക്ഷം ഓഹരികളുമാണ് ഈടുവച്ചത്. ‘സെക്യൂരിറ്റി ട്രസ്റ്റി’എന്ന നിലയിലാണ് ഈട് സ്വീകരിച്ചതെന്ന് എസ്ബിഐ ക്യാപ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഫയൽ ചെയ്ത രേഖകളിൽ പറയുന്നു.
ഓസ്ട്രേലിയയിലെ അദാനി ഗ്രൂപ്പിന്റെ കാർമൈക്കൽ കൽക്കരി ഖനന പദ്ധതിക്കായി 24,75 കോടി രൂപയുടെ (300 മില്യൺ ഡോളർ) വായ്പയുടെ ഗ്യാരന്റിയുടെ ഭാഗമായാണ് അധിക ഓഹരി സ്വീകരിച്ചതെന്ന് എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മാസാവസാനവും വിപണിയിലെ നഷ്ടം വിലയിരുത്തി അധിക ഓഹരി ആവശ്യമുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനിയുടെ വിപണിമൂല്യത്തിൽ 8,20,000 കോടിരൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവിൽ, അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് നാല് അദാനി കമ്പനിയുടെ റേറ്റിങ് നെഗറ്റീവിലേക്ക് തരംതാഴ്ത്തി.
https://ift.tt/ZbhAaQO
No comments:
Post a Comment