കൊച്ചി> തിരക്കഥാ ചർച്ചക്കെത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്കോടതി നടപടികൾ നിർത്തിവയ്ക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്റെ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിന്റെ പരാമർശങ്ങൾക്ക് മറുപടി നൽകാൻ പരാതിക്കാരിയുടെ അഭിഭാഷക സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
ജസ്റ്റിസ് കെ ബാബു കേസ് പരിഗണിച്ചപ്പോൾ, പരാമർശങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കേസിനെ ബാധിക്കരുതെന്നും കേസിൽ അന്തിമവാദത്തിന് തയ്യാറാണെന്നും സൈബി അറിയിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ നടപടികൾ. ജഡ്ജിക്കെന്ന പേരിൽ കക്ഷികളിൽനിന്ന് വൻതുക കൈക്കൂലി വാങ്ങിയെന്ന കേസിലെ ആരോപണവിധേയനാണ് സൈബി.
https://ift.tt/URJXInN
No comments:
Post a Comment