ന്യൂഡൽഹി
ഗോധ്രാട്രെയിൻ കത്തിക്കൽ കേസില് 11 പ്രതികൾക്കും വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ഗുജറാത്ത് സർക്കാർ. 20 വർഷത്തിലേറെയായി തടവ് അനുഭവിക്കുന്നവര്ക്ക് സംസ്ഥാനനയം അനുസരിച്ച് ശിക്ഷായിളവ് നൽകിക്കൂടേയെന്ന് സുപ്രീംകോടതി ആരാഞ്ഞപ്പോഴാണ് ഗുജറാത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്ത ഇക്കാര്യം അറിയിച്ചത്.
ഗോധ്രാ സംഭവത്തിലെ പ്രതികൾക്ക് വിചാരണക്കോടതി നേരത്തേ വധശിക്ഷ വിധിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഇവരില് ചിലരുടെ ജാമ്യാപേക്ഷയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ശിക്ഷായിളവ് നൽകാനാകില്ലെന്നും അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണ് നടന്നതെന്നും തുഷാർമെഹ്ത പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ബിൽക്കിസ്ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികള്ക്കും ഗുജറാത്ത് സർക്കാർ നേരത്തേ ശിക്ഷായിളവ് നൽകി വിട്ടയച്ചിരുന്നു. 2002 ഫെബ്രുവരി 27നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസിന്റെ എസ്–-ആറ് കോച്ചിന് തീപടര്ന്ന് 59 പേർ മരിച്ചു.
https://ift.tt/mWBVsDI
No comments:
Post a Comment