കീവ്
റഷ്യ ഉക്രയ്ൻ യുദ്ധത്തിന്റെ ഒന്നാം വാര്ഷികത്തിന് ദിവസങ്ങള് ബാക്കിനില്ക്കെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത ഉക്രയ്ൻ സന്ദർശനം. തിങ്കളാഴ്ചകീവിലെത്തിയ ബൈഡനെ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി സ്വീകരിച്ചു.
പ്രസിഡന്റ് പദവിയിലെത്തിയശേഷം ആദ്യമായാണ് ബൈഡൻ ഉക്രയ്നിലെത്തുന്നത്. ഉക്രയ്നുള്ള അമേരിക്കയുടെ പിന്തുണ ബൈഡൻ ആവർത്തിച്ച് പ്രഖ്യാപച്ചു. ഉക്രയ്ൻ ദുർബലമാണെന്നും പാശ്ചാത്യരാജ്യങ്ങൾ ഭിന്നിക്കപ്പെട്ടെന്നുമുള്ള റഷ്യയുടെ കണക്കുകൂട്ടൽ തെറ്റാണെന്നും ബൈഡൻ പറഞ്ഞു. 50 കോടി ഡോളറിന്റെ പ്രത്യേക സഹായവും ബൈഡൻ പ്രഖ്യാപിച്ചു.
ബൈഡന്റെ സന്ദർശനം ചരിത്രപരമായി പ്രാധാന്യമുള്ളതാണെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും സെലൻസ്കി പ്രതികരിച്ചു. മ്യൂണിക്കിൽ നടന്ന സുരക്ഷാ ഉച്ചകോടിയിൽ ഉക്രയ്നെതിരായ റഷ്യന് നീക്കത്തെ മാനവരാശിക്കെതിരായ കുറ്റകൃത്യമെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
https://ift.tt/mWBVsDI
No comments:
Post a Comment