കൊച്ചി
അവിശ്വാസികൾക്കെതിരെ നടനും മുൻ ബിജെപി എംപിയുമായ സുരേഷ്ഗോപിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരൻ എൻ എസ് മാധവന്റെ ട്വിറ്റർ കുറിപ്പ്. മുമ്പ് സുരേഷ്ഗോപിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് വ്യക്തമാക്കി ‘എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ എന്ന തലക്കെട്ടോടെ ‘ഞാൻ നിരുപാധികം ഖേദിക്കുന്നു’ എന്നാണ് ട്വീറ്റ്. മുമ്പ് മറ്റൊരുവിഷയത്തിൽ സുരേഷ്ഗോപിയെ പിന്തുണച്ച് ഇട്ട ട്വീറ്റും ഒപ്പം ചേർത്തി
ട്ടുണ്ട്.
ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ചതിന് 2021 മെയ് ഇരുപത്തൊന്നിനാണ് സുരേഷ്ഗോപിയെ അഭിനന്ദിച്ച് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്. ‘സുരേഷ്ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ എല്ലാം നല്ലതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം തിളക്കമുള്ളതാണ്. മറ്റൊരു സൂപ്പർതാരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയില്ല. അദ്ദേഹത്തിന്റെ പാർടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം നടത്തുമ്പോഴാണ് അദ്ദേഹം രംഗത്തുവന്നത്. ബിജെപിയുടെ വിഷമയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് അധികകാലം നിലനിൽക്കാനാകുമെന്ന് താൻ കരുതുന്നില്ലെന്നുമാണ് എൻ എസ് മാധവൻ അന്ന് ട്വീറ്റ് ചെയ്തത്.
ആ ട്വീറ്റ് പങ്കുവച്ചാണ് തനിക്ക് പിഴച്ചു, ഖേദിക്കുന്നു എന്ന് തിങ്കളാഴ്ച കുറിച്ചത്. നൂറോളം റീ ട്വീറ്റും ആയിരത്തിലേറെ ലൈക്കും കമന്റുമാണ് മണിക്കൂറുകൾക്കകം ട്വീറ്റിനു ലഭിച്ചത്. ആലുവ ശിവരാത്രി ആഘോഷച്ചടങ്ങിൽ സംസാരിക്കവെയായിരുന്നു അവിശ്വാസികൾക്കെതിരെ സുരേഷ്ഗോപിയുടെ വിദ്വേഷ പരാമർശം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശമുണ്ടായിട്ടും സുരേഷ്ഗോപി പ്രതികരിച്ചി ട്ടില്ല.
https://ift.tt/mWBVsDI
No comments:
Post a Comment