തിരുവനന്തപുരം
ഇപിഎഫ് സ്കീമിൽ ഉയർന്ന പെൻഷൻ ഓപ്ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത് ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന് ഇപിഎഫ് ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. ഇത് ഇനിയുമായിട്ടില്ല.
അർഹർ ആര്
1995 നവംബർ 16 മുതൽ 5000/ 6500 രൂപയ്ക്കുമുകളിൽ ശമ്പളം വാങ്ങുന്നവർ, മുഴുവൻ ശമ്പളത്തിനും പിഎഫ് വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടയ്ക്കുന്നവർ, ഇപിഎസ്–-95 പ്രകാരം ഓപ്ഷൻ കൊടുക്കാത്തവർ, -2014 സെപ്തംബർ ഒന്നിന് സർവീസിലുള്ളവർ.
ഇവർ അപേക്ഷിക്കണ്ട
2014 സെപ്തംബർ ഒന്നിനുശേഷം ജോലിയിൽ പ്രവേശിച്ച 15,001 രൂപയ്ക്കുമുകളിൽ ശമ്പളം വാങ്ങുന്നവർ
എന്തൊക്കെ രേഖകൾ
ഇപിഎഫ് പാരഗ്രാഫ് 26 (6), ഇപിഎസ്–-1995 11 (3), 11 (4) പ്രകാരമുള്ള ഓപ്ഷൻ ഫോമുകൾ നൽകണം, 5000/ 6500 രൂപ ശമ്പളത്തിനു മുകളിൽ 12 ശതമാനം വിഹിതം അടയ്ക്കുന്നതിന്റെ തെളിവ്.
വിഹിതം എങ്ങനെ
ഉയർന്ന പെൻഷൻ കിട്ടാൻ ഇപിഎഫിലേക്ക് എല്ലാവരും കുടൂതൽ തുക അടയ്ക്കേണ്ടതില്ല. തൊഴിലുടമാ വിഹിതം 8.33 ശതമാനം അടച്ചിട്ടില്ലാത്തവർ മാത്രമേ ഇത് ഒടുക്കേണ്ടതുള്ളു. പിഎഫിൽനിന്ന് പണം പിൻവലിച്ചിട്ടില്ലാത്തവർ ഇപിഎസ്–19-95 അക്കൗണ്ടിലേക്ക് തുക മാറ്റാൻ ഓപ്ഷൻ കൊടുക്കണം. അല്ലാത്തവർ വേണ്ടിവരുന്ന തുകയുടെ ഡിഡി എടുത്ത് റീജണൽ പിഎഫ് കമീഷണർക്ക് കൊടുക്കേണ്ടിവരും. വിഹിതത്തിനൊപ്പം പലിശയും കണക്കാക്കി പെൻഷൻ ഫണ്ടിലേക്ക് അധിക തുക നിശ്ചയിക്കും. 1995– -96 മുതൽ ഏതുവർഷംവരെയാണോ അതുവരെയുള്ള വാർഷിക പലിശ നിരക്ക് ഇതിന് ബാധകമാകും. നിലവിൽ പെൻഷൻ കണക്കാക്കുന്ന രീതിതന്നെയായിരിക്കും ഹയർ ഓപ്ഷനും ബാധകമാകുക. അംഗം മരിച്ചാൽ പുതിയ പെൻഷന്റെ 50 ശതമാനം പങ്കാളിക്ക് (ഭാര്യ/ ഭർത്താവ്) ലഭിക്കും. പങ്കാളിയല്ലാത്തവർക്ക് നിലവിൽ അർഹതയില്ല.
https://ift.tt/hS4E6Dp
No comments:
Post a Comment