ജിഎസ്‌ടി : ഇല്ലാത്ത നഷ്ടപരിഹാരത്തിന്‌ 
കേന്ദ്ര സെസ്‌ തുടരും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, February 20, 2023

ജിഎസ്‌ടി : ഇല്ലാത്ത നഷ്ടപരിഹാരത്തിന്‌ 
കേന്ദ്ര സെസ്‌ തുടരും


തിരുവനന്തപുരം
ജിഎസ്ടി നഷ്ടപരിഹാരം കഴിഞ്ഞവർഷം ജൂണിൽ അവസാനിപ്പിച്ചിട്ടും കേന്ദ്രം പിരിക്കുന്ന നഷ്ടപരിഹാര സെസ് തുടരും. കോവിഡിൽ രണ്ട് സാമ്പത്തികവർഷത്തിലെ വരുമാനക്കുറവിനാൽ ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ വായ്പ എടുത്തുവെന്ന പേരിലാണ് സെസ് തുടരുന്നത്. 2026 മാർച്ചുവരെയാണിത്. ഇതേകാലയളവിൽ നികുതി മേഖലയിലുണ്ടായ മരവിപ്പിന്റെ ഭാഗമായി സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ നഷ്ടപരിഹാര കാലാവധി നീട്ടലും, കടമെടുപ്പ് പരിധി ഉയർത്തലുമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കഴിഞ്ഞദിവസം ചേർന്ന ജിഎസ്ടി കൗൺസിലിൽ കേന്ദ്രം ഇക്കാര്യം നിഷ്കരുണം തള്ളി.

ജിഎസ്ടി നടപ്പായി അഞ്ചുവർഷം പിന്നിട്ടിട്ടും നികുതി സമ്പ്രദായം സുസ്ഥിരമാക്കാൻ കേന്ദ്രത്തിനായില്ല. പ്രതീക്ഷിച്ച നികുതി വരുമാനമുണ്ടാകുന്നുമില്ല. ഐടി സംവിധാനമൊരുക്കുന്നതിലെ വീഴ്ചയാണ് പ്രധാന കാരണം. തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള നികുതി വെട്ടിക്കുറയ്ക്കൽ സംസ്ഥാനങ്ങളുടെ വരുമാനം താറുമാറാക്കി. 35 മുതൽ 45 ശതമാനംവരെ ആഡംബര സാധന നികുതി 18 ശതമാനത്തിലേക്ക് എത്തി. വീണ്ടും കുറയ്ക്കാനാണ് ശ്രമം. സാധാരണക്കാരൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി ഉയർത്താനുംതുടങ്ങി. ജിഎസ്ടി വരുമാനത്തിന്റെ 60 ശതമാനവും പാവപ്പെട്ടവരിൽനിന്ന് ഊറ്റുന്നതാണ്.

രാജ്യത്തെ മൊത്തം സർക്കാർ ചെലവിന്റെ 64 ശതമാനംവരെ സംസ്ഥാനങ്ങളാണ് വഹിക്കുന്നതെങ്കിലും ജിഎസ്ടി വരുമാനത്തിന്റെ പകുതിമാത്രമാണ് കിട്ടുന്നത്. ജിഎസ്ടിയിൽ ലയിച്ച നികുതികളുടെ കണക്കെടുത്താൽ സംസ്ഥാനങ്ങൾക്ക് 60 ശതമാനം കിട്ടണം. ഇ വേ- ബിൽ സമ്പ്രദായം നിലവിൽവന്നത് കഴിഞ്ഞവർഷമാണ്. നേരത്തെ ചരക്ക് കടത്തലിന് ഇ വേ ബിൽ നിർബന്ധിതമാക്കിയെങ്കിലും തത്സമയ പരിശോധനയ്ക്ക് ഇലക്ട്രോണിക് സംവിധാനം ലഭ്യമാക്കിയില്ല. നികുതി സമ്പ്രദായം പൂർണമാകുന്നതുവരെ 14 ശതമാനംവച്ച് നികുതി വരുമാന വർധനയ്ക്കുള്ള ഉറപ്പ് നിലനിർത്തുകയും നഷ്ടപരിഹാര സമ്പ്രദായം തുടരുകയും വേണമെന്നതാണ് കേരളമടക്കം സംസ്ഥാനങ്ങളുടെ നിലപാട്.


https://ift.tt/kRBi0jp

No comments:

Post a Comment

Post Bottom Ad

Pages