ന്യൂഡൽഹി
ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 111–-ാം സ്ഥാനത്ത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾ പിന്നിൽ. 125 രാജ്യങ്ങളുള്ള സൂചികയിൽ 2022ൽ ഇന്ത്യ 107–-ാമതായിരുന്നു. ആഗോള, ദേശീയ, പ്രാദേശികതലങ്ങളിലെ പട്ടിണി വസ്തുനിഷ്ഠമായി വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കുന്നത്. ഇന്ത്യക്ക് ലഭിച്ച സ്കോർ 28.7. രാജ്യത്തെ പട്ടിണിസാഹചര്യങ്ങൾ അതീവഗുരുതരമാണെന്ന് വ്യക്തമാക്കുന്ന സൂചിക കേന്ദ്രസർക്കാർ തള്ളി.
സൂചികയിൽ പാകിസ്ഥാൻ–-102, ബംഗ്ലാദേശ്–-81, നേപ്പാൾ–-69, ശ്രീലങ്ക–-60 സ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ കുട്ടികൾ കൊടിയ പട്ടിണിയാണ് അനുഭവിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘ഉയരത്തിന് അനുസരിച്ചുള്ള ഭാരമില്ലാത്ത കുട്ടികളുടെ നിരക്ക് ലോകത്ത് ഏറ്റവും ഉയർന്നത് ഇന്ത്യയിലാണ് (18.7 ശതമാനം). രൂക്ഷമായ പോഷകാഹാരക്കുറവാണ് കാരണം’–-റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളുടെ വളർച്ചാമുരടിപ്പ് നിരക്ക്–- 35.5 ശതമാനം, മതിയായ പോഷണം കിട്ടാത്ത കുട്ടികളുടെ നിരക്ക്–-16.6, അഞ്ചുവയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്–-3.1 , 15–- 24 പ്രായക്കാരായ സ്ത്രീകളിലെ വിളർച്ചാനിരക്ക്–- 58.1. ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്നുള്ള വിശദാംശങ്ങളാണ് ആഗോള പട്ടിണിസൂചികയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്.
പട്ടിണിസൂചികയെ രൂക്ഷമായി വിമർശിച്ച് വനിതാ–- ശിശുക്ഷേമ മന്ത്രാലയം രംഗത്തെത്തി. പാരമ്പര്യം, ശുചിത്വം, പരിസ്ഥിതി, ഭക്ഷണം കഴിക്കുന്ന രീതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളർച്ചാമുരടിപ്പും മറ്റും ഉണ്ടാകുന്നതെന്ന് മന്ത്രാലയം പ്രതികരിച്ചു.
https://ift.tt/rhZW1gO
No comments:
Post a Comment