ലഖ്‌നൗ: ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി പൂജ്യത്തിനു പുറത്തായി. ലോകകപ്പിലെ 56 ഇന്നിങ്‌സുകള്‍ക്കു ശേഷമാണു കോഹ്ലി പൂജ്യത്തിനു പുറത്തായത്. ഏകദിനത്തിലെ 275 ഇന്നിങ്‌സുകളിലായി 16 തവണയാണു കോഹ്ലി റണ്ണെടുക്കാതെ മടങ്ങിയത്.
ഇന്നലെ ഒന്‍പത് പന്തുകള്‍ നേരിട്ട ശേഷമായിരുന്നു താരം ഔട്ടായത്. ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലി എറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറില്‍ ബെന്‍ സ്‌റ്റോക്‌സ് പിടിച്ചാണു കോഹ്ലി മടങ്ങിയത്. ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ ടോപ് ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഒപ്പമെത്താനും കോഹ്ലിക്കായി.
ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ എന്ന സച്ചിന്റെ റെക്കോഡിന് ഒപ്പമെത്താനുള്ള ഒരുക്കത്തിലാണു മുന്‍ നായകന്‍. കോഹ്ലി ഇതുവരെ 48 സെഞ്ചുറികളടിച്ചു. ബംഗ്ലാദേശിനെതിരേ 103 റണ്ണുമായി പുറത്താകാതെ നിന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ 85 റണ്ണും ന്യൂസിലന്‍ഡിനെതിരേ 95 റണ്ണുമായി പുറത്താകാതെ നില്‍ക്കാനും കോഹ്ലിക്കായി. 2008 ല്‍ അരങ്ങേറിയ കോഹ്ലി ഇതുവരെ 13,437 റണ്ണെടുത്തു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍ പൂര്‍ത്തിയാക്കി. 101 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം 87 റണ്ണെടുത്ത രോഹിതാണ് ടീമിനെ 200 കടത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ രോഹിതിനു മുമ്പ് 18,000 റണ്‍ പൂര്‍ത്തിയാക്കിയവരാണ്. 457 മത്സരങ്ങളിലായി 43.57 ശരാശരിയില്‍ 18,040 റണ്ണാണു താരമെടുത്തത്. 45 സെഞ്ചുറികളും 99 അര്‍ധ സെഞ്ചുറികളും കൂട്ടിനുണ്ട്‌്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറും രോഹിതിന്റെ (264) പേരിലാണ്. ടെസ്‌റ്റില്‍ 52 മത്സരങ്ങളിലായി 46.54 ശരാശരിയില്‍ 3677 റണ്ണെടുത്തു. 10 സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളുമുണ്ട്. 212 റണ്ണാണ് ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍. 148 ട്വന്റി20 കളിലായി 31.32 ശരാശരിയില്‍ 3,853 റണ്ണെടുക്കാനുമായി. നാല് സെഞ്ചുറികളും 29 അര്‍ധ സെഞ്ചുറികളും കുറിച്ചു. 664 മത്സരങ്ങളിലായി 34,357 റണ്ണെടുത്ത സച്ചിനാണു രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരം.
https://ift.tt/IT0O2Zy
No comments:
Post a Comment