തിരുവനന്തപുരം: കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് വര്‍ഗീയത പരത്താനുള്‍പ്പെടെയുള്ള ചില ശ്രമങ്ങള്‍ നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ രാത്രി സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂട്ടി തീരുമാനിച്ച പ്രത്യേക താല്‍പര്യങ്ങളുടെ പേരില്‍ പ്രത്യേക നിലപാടെടുത്ത് പെരുമാറുന്ന രീതിയാണു ചിലയിടങ്ങളില്‍ കണ്ടത്. ചിലരെ ലക്ഷ്യംവച്ചുള്ള പ്രചരണരീതികളാണ് ഉണ്ടായത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. കേരളം ഇത്തരം നിലപാടുകളെ എന്നും ആരോഗ്യകരമായാണു നേരിട്ടിട്ടുള്ളത്. കുറ്റം ചെയ്‌തത് ആരായാലും സംരക്ഷിക്കപ്പെടില്ല എന്ന നിലപാടാണു സര്‍ക്കാരിന്.
ചില വിഭാഗത്തെ ടാര്‍ജറ്റ് ചെയ്യാനും ആക്രമണത്തിനു പ്രത്യേക മാനം കല്‍പ്പിക്കാന്‍ തയാറാകുന്നതും അടിസ്‌ഥാനമില്ലാത്ത കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ പൊതുവെയുള്ള സമീപനം സ്വാഗതാര്‍ഹമായിരുന്നു. വര്‍ഗീയ നീക്കങ്ങളുടെ ഭാഗമായി ആരും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും തെറ്റായ പ്രചരണം നടത്തുന്നത് ആരായാലും നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണച്ചുമതല എഡി.ജി.പി: എം.ആര്‍ അജിത്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘടത്തിനു നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥനായി കൊച്ചി ഡി.സി.പി. ശശിധരനെയും നിയമിച്ചു. അന്വേഷണം പുരോഗമിക്കുന്ന അവസരത്തിലാണ് കേന്ദ്രമന്ത്രി അടക്കമുള്ളവരുടെ ഭാഗത്തുനിന്നു വര്‍ഗീയപരമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉണ്ടായത്. കേന്ദ്ര മന്ത്രിയുടെ ഒരു പ്രസ്‌താവന ഏറെ ദൗര്‍ഭാഗ്യകരമാണ്. പൂര്‍ണമായും വര്‍ഗീയ വീക്ഷണത്തോടെ വന്ന നിലപടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
https://ift.tt/IT0O2Zy
No comments:
Post a Comment