പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, October 10, 2023

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പ്രായപൂര്‍ത്തികാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആരോപണങ്ങള്‍ സത്യമാണെന്നു തെളിഞ്ഞാല്‍ രണ്ടാം പ്രതിയായ അമ്മ മാതൃത്വത്തിനുതന്നെ അപമാനമാകുമെന്ന്‌ ജസ്‌റ്റിസ്‌ ഗോപിനാഥ്‌ പി. നിരീക്ഷിച്ചു. അമ്മയ്‌ക്കു ജാമ്യം അനുവദിച്ചാല്‍ കുട്ടിയെ സ്വാധീനിച്ച്‌ പ്രതികള്‍ക്കനുകൂലമായി മൊഴി കൊടുപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ രണ്ടാനച്‌ഛനാണ്‌ ഒന്നാം പ്രതി. രണ്ടാം പ്രതിക്കു മറ്റൊരു മകന്‍ കൂടിയുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നു പ്രതിഭാഗം വാദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച്‌ അന്തിമറിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. മാതാവിന്റെ സമ്മതത്തോടെയാണ്‌ രണ്ടാനച്‌ഛന്‍ കുട്ടിയെ പീഡിപ്പിച്ചതെന്നാണു കോടതിയുടെ വിലയിരുത്തല്‍. അമ്മ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഒന്നാം പ്രതിക്ക്‌ അയച്ചുനല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. പ്രതിക്കു മുന്‍കൂര്‍ ജാമ്യത്തിന്‌ അര്‍ഹതയില്ലെന്നു കോടതി വ്യക്‌തമാക്കി. ആരോപണങ്ങള്‍ ഗുരുതരമാണ്‌. മാതാവിന്റെ സാന്നിധ്യത്തില്‍ ഒന്നാംപ്രതി കുട്ടിയെ ബലാത്സംഗം ചെയ്‌തിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 2018 ഒകേ്‌ടാബറില്‍ വാടകവീട്ടില്‍വച്ച്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ്‌ ആരോപണം.


https://ift.tt/Jq4ehb0

No comments:

Post a Comment

Post Bottom Ad

Pages