ഇ.ഡി. നോട്ടീസ്‌: സഹകരണ രജിസ്‌ട്രാര്‍ ഇന്ന്‌ ഹാജരാകണം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, October 13, 2023

ഇ.ഡി. നോട്ടീസ്‌: സഹകരണ രജിസ്‌ട്രാര്‍ ഇന്ന്‌ ഹാജരാകണം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക്‌ തട്ടിപ്പുമായി ബന്ധപ്പെട്ടു സഹകരണ രജിസ്‌ട്രാര്‍ ടി.വി. സുഭാഷിന്‌ ഇ.ഡി. വീണ്ടും നോട്ടീസയച്ചു. ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാണമെന്ന്‌ ആവശ്യപ്പെട്ടാണു നോട്ടീസ്‌. കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തലേന്നു രാത്രിയാണു നോട്ടീസ്‌ ലഭിച്ചതെന്നും അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ടി.വി. സുഭാഷ്‌, ഇ.ഡി. ഓഫീസില്‍ ഹാജരാകാതിരുന്നത്‌.
അതേസമയം, ബാങ്ക്‌ തട്ടിപ്പുമായി ബന്ധപ്പെട്ടു റബ്‌കോ എം.ഡി: പി.വി. ഹരിദാസന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. റബ്‌കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ ഇ.ഡി. ചോദിച്ചിരുന്നു. രേഖകള്‍ ഹാജരാക്കാമെന്നു ഹരിദാസന്‍ അറിയിച്ചിട്ടുണ്ട്‌.
കരുവന്നൂര്‍ ബാങ്ക്‌ റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയര്‍ന്നതോടെ, ഈ നിക്ഷേപം തിരികെ വാങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, ഇതു നടന്നില്ല. ബാങ്കില്‍ തട്ടിപ്പ്‌ ആരോപണം ഉയര്‍ന്നതിനു പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും അന്വേഷണവും നടന്നിരുന്നു.
കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പുമായി ബന്ധപ്പെട്ടു വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപുരം, മുന്‍ ഡിവൈ.എസ്‌.പി: ഫേമസ്‌ വര്‍ഗീസ്‌, കരുവന്നൂര്‍ ബാങ്കിലെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരായ മനോജ്‌, അനൂപ്‌, അഞ്‌ജലി എന്നിവരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായില്ല. ജൂവലറി ഉടമ സുനില്‍കുമാറിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.


https://ift.tt/zNDsSvb

No comments:

Post a Comment

Post Bottom Ad

Pages