കുന്നംകുളം: ജന്മനാട്ടില്‍ കണ്ട കലാപത്തീ അര്‍ഷാദ് അലിയെ തളര്‍ത്തിയില്ല. ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെ കേരളത്തില്‍ നിന്ന് അവന്‍ നേടിയെടുത്തത് കായികമേളയിലെ വിജയം.
കലാപം കത്തിയെരിച്ച മണിപ്പൂരില്‍നിന്നും എത്തിയ കായികതാരം അര്‍ഷാദ് അലി സംസ്‌ഥാന സ്‌കൂള്‍ കായികമേളയുടെ സബ്‌ജൂനിയര്‍ ബോയ്‌സ് വിഭാഗം 400 മീറ്ററില്‍ ഓടിയെടുത്തത് സ്വര്‍ണം. പാലക്കാട് മണ്ണാര്‍ക്കാട് കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ഷാദ്.
മണിപ്പൂര്‍ ഇംഫാല്‍ സ്വദേശിയാണ് അര്‍ഷാദ്. ജോലി തേടിയെത്തിയ മാതാപിതാക്കള്‍ക്കൊപ്പമാണ് അര്‍ഷാദ് കേരളത്തിലെത്തിയത്. കല്ലടി സ്‌കൂളില്‍ ചേര്‍ന്നിട്ട് രണ്ടു വര്‍ഷമായി. കഴിഞ്ഞ വര്‍ഷവും മത്സരിക്കാനെത്തിയിരുന്നു. ഇനി 600 മീറ്റര്‍ ഓട്ടത്തിനും ട്രാക്കിലിറങ്ങുന്നുണ്ട്. ജന്മനാട് കലാപത്തിനിരയാകുന്നത് നേരില്‍ കണ്ട നടുക്കം വിട്ടുമാറാതെയാണ് അര്‍ഷാദ് മത്സരിച്ചത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ അവിടം കലാപത്തില്‍ കത്തിയെരിയുകയായിരുന്നു. തീവയ്‌പും അക്രമങ്ങളും രൂക്ഷമായതോടെ കേരളത്തിലേക്ക് മടങ്ങാനും തടസം നേരിട്ടു. അധ്യാപകരുടെ ഇടപെടലിലാണ് അര്‍ഷാദ് നാട്ടിലെത്തിയത്. അപ്പോഴും മണിപ്പൂരിലെ ബന്ധുക്കളുടെ സ്‌ഥിതിയും ദിനംപ്രതിയുള്ള കലാപ വാര്‍ത്തകളുമെല്ലാം ഭയപ്പെടുത്തിയിരുന്നു. അതിനിടയിലും കായിക രംഗത്തോടുള്ള താത്‌പര്യം മാറ്റിവച്ചില്ല.
കായിക അധ്യാപകന്‍ മുഹമ്മദ് നവാസിന്റെ കീഴിലാണ് പരിശീലനം നേടിയത്. മണിപ്പൂരില്‍നിന്നുള്ള ജഹീര്‍ഖാനും ട്രാക്കിലിറങ്ങുന്നുണ്ട്. 100 മീറ്റര്‍ ഓട്ടത്തിലും റിലേയിലുമാണ് ജഹീര്‍ മത്സരിക്കുന്നത്.
ഷൈനി ജോണ്‍
https://ift.tt/8enSKJi
No comments:
Post a Comment