കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭൂമി ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്കു കൈമാറാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനം ഹൈക്കോടതി തടഞ്ഞു.
ഗുരുവായൂര്‍ നഗരത്തിലുള്ള 9.62 സെന്റ് ഭൂമി നിയമവ്യവസ്‌ഥ ലംഘിച്ചു മുനിസിപ്പാലിറ്റിക്കു വിട്ടുനല്‍കാന്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയും മുനിസിപ്പാലിറ്റിയും തമ്മില്‍ ധാരണയായിരുന്നു. ഇതു ചോദ്യംചെയ്‌തു ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവാണു ഹര്‍ജി നല്‍കിയത്‌്.
ഭൂമി കൈമാറ്റത്തില്‍ നിലവിലെ സ്‌ഥിതി നിലനിര്‍ത്താനും ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ബോര്‍ഡിനോടു ജസ്‌റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്‌റ്റിസ് സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇനി 25 നു വാദം കേള്‍ക്കും.
https://ift.tt/oeJYfXi
No comments:
Post a Comment