തിരുവനന്തപുരം: കനത്ത മഴയില്‍ വെള്ളം കയറി കഴക്കൂട്ടം 110 കെ.വി. സബ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.
സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍നിന്നാണു സബ് സ്‌റ്റേഷനിലേക്കു വെള്ളം കയറിയത്. സുരക്ഷാ നടപടികളുടെ ഭാഗമായി കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്‌തിട്ടുണ്ട്. കഴക്കൂട്ടം, കുളത്തൂര്‍, ശ്രീകാര്യം സെക്‌ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
ജലവിതാനം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ സബ്‌സ്‌റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവയേ്‌ക്കണ്ടി വരുന്ന സാഹചര്യമാണ്. കഴക്കൂട്ടം സബ് സ്‌റ്റേഷനില്‍നിന്ന് വൈദ്യുതി എത്തുന്ന ടേള്‍സ്, മുട്ടത്തറ, വേളി സബ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടേക്കാം.
വൈദ്യുതി വിതരണം പുനഃസ്‌ഥാപിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍. ടെക്‌നോ പാര്‍ക്കിലും പലയിടത്തും വെള്ളം കയറി. ചാക്കയില്‍ റോഡിലും വെള്ളക്കെട്ടുണ്ട്. മിന്നല്‍പ്രളയത്തിന്റെ അടിസ്‌ഥാനത്തില്‍ മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി. ജി. ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. മന്ത്രി വി. മുരളീധരന്‍ പ്രളയ ബാധിത സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ചു.
https://ift.tt/TMAjOlx
No comments:
Post a Comment