ഇസ്രയേലില്‍ ആശങ്ക വേണ്ട; എംബസി സജ്‌ജം: വി. മുരളീധരന്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, October 15, 2023

ഇസ്രയേലില്‍ ആശങ്ക വേണ്ട; എംബസി സജ്‌ജം: വി. മുരളീധരന്‍

തിരുവനന്തപുരം: ഇസ്രയേലില്‍ നിന്ന്‌ മടങ്ങി എത്താന്‍ ആഗ്രഹിക്കുന്നവരെ രാജ്യത്ത്‌ എത്തിക്കാന്‍ ഏത്‌ നടപടിക്കും ഇന്ത്യന്‍ എംബസി സജ്‌ജമെന്ന്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്‌ഥിഗതികള്‍ എംബസി നിരീക്ഷിച്ച്‌ വരുകയാണ്‌. സംഘര്‍ഷ സാധ്യതകളും തിരിച്ച്‌ വരുന്നവരുടെ ആവശ്യകതയും അനുസരിച്ച്‌ നടപടികള്‍ സ്വീകരിച്ച്‌ വരുകയാണ്‌.
വേണ്ടി വന്നാല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആലോചനയില്‍ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു. ഇതുവരെ വന്ന രണ്ട്‌ സംഘങ്ങളില്‍ ആയി 39 മലയാളികള്‍ തിരികെ എത്തി. ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലില്‍ ഉളളവര്‍ എന്ത്‌ ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം എന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ടൂറിസ്‌റ്റുകള്‍ ആയും വിദ്യാര്‍ത്ഥികള്‍ ആയും ഉള്ളവരാണ്‌ മടങ്ങി വരാന്‍ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്‌ എന്നും അദ്ദേഹം പറഞ്ഞു.


https://ift.tt/ZHbpYyz

No comments:

Post a Comment

Post Bottom Ad

Pages