കൊച്ചി : സമീപകാലത്തെ ചില സുരക്ഷാവീഴ്‌ചകളുടെ പശ്‌ചാത്തലത്തില്‍ ഹൈക്കോടതിയിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രജിസ്‌ട്രാര്‍ ജനറല്‍ പി. കൃഷ്‌ണകുമാറിന്റെ ഉത്തരവ്. സംശയകരമായ സാഹചര്യമില്ലെങ്കില്‍ ഗൗണ്‍ ധരിച്ചെത്തുന്ന അഭിഭാഷകരെ പരിശോധിക്കില്ല.
എന്നാല്‍, ഗൗണ്‍ ധരിക്കാതെയെത്തുന്ന അഭിഭാഷകരും ഗുമസ്‌തന്‍മാരും കോടതി ജീവനക്കാരും പ്രവേശനകവാടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.
തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലെങ്കില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കു ബയോമെട്രിക് വിവരങ്ങള്‍ നല്‍കി ഒന്നാംവാതിലിലൂടെ കോടതിയില്‍ പ്രവേശിക്കാം.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ തിരിച്ചറിയല്‍ കാര്‍ഡും സേനാംഗങ്ങള്‍ യൂണിഫോമും ധരിച്ചിരിക്കണം. കക്ഷികളുടെ ഒപ്പം വരുന്നവരെ കോടതിയില്‍ പ്രവേശിപ്പിക്കില്ല. കേസുമായി ബന്ധപ്പെട്ട് മാത്രമേ പാസ് അനുവദിക്കൂ. ബാഗുകള്‍ സ്‌കാനിങ്ങിനു വിധേയമാക്കണം. ആയുധങ്ങളുമായി പ്രവേശനമില്ല. ഹേബിയസ് കോര്‍പസ് ഹര്‍ജിപ്രകാരം കോടതിയില്‍ ഹാജരായ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തീരുമാനിച്ചതിനേത്തുടര്‍ന്ന് കാമുകന്‍ കോടതി വരാന്തയില്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
ഇയാള്‍ കത്തിയുമായി കോടതിവളപ്പില്‍ പ്രവേശിച്ചതു ഗുരുതരസുരക്ഷാവീഴ്‌ചയായി. ഈ സാഹചര്യത്തില്‍, സുരക്ഷാമാനദണ്ഡങ്ങള്‍ നിശ്‌ചയിക്കുന്ന പ്രത്യേകസമിതിയുടെ തീരുമാനപ്രകാരം സുരക്ഷ കര്‍ശനമാക്കാന്‍ ചീഫ് ജസ്‌റ്റിസ് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു രജിസ്‌ട്രാര്‍ ജനറലിന്റെ ഉത്തരവ്.
https://ift.tt/ZHbpYyz
No comments:
Post a Comment