തിരുവനന്തപുരം: നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കണമെന്ന നിര്‍ദേശത്തോടെ നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി തുടരാന്‍ സപ്ലൈകോയ്‌ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സപ്ലൈകോയ്‌ക്ക് അധിക ധനസഹായം നല്‍കുന്നതിനു നിലവില്‍ കേരളാ ബാങ്കിനുള്ള പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരും.
സംഭരിച്ച നെല്ലിനു കര്‍ഷകര്‍ക്കു പി.ആര്‍.എസ്. വായ്‌പ വഴി പണം നല്‍കും. കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി.ആര്‍.എസ്. വായ്‌പകള്‍ അടയ്‌ക്കുന്നതിന് സര്‍ക്കാരില്‍ നിന്നും സപ്ലൈകോയ്‌ക്ക് ലഭിക്കാനുള്ള 200 കോടി ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.
നെല്ല് സംഭരണത്തിനായി സംസ്‌ഥാന - കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് നിലവിലുള്ള പി.ആര്‍.എസ് വായ്‌പകള്‍ അടയ്‌ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കര്‍ഷകര്‍ക്കുള്ള പണം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തണം. ഈ കാര്യങ്ങള്‍ സമയബന്ധിതമായി നടക്കുവെന്ന് ഉറപ്പ് വരുത്താന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തും.
സപ്ലൈകോയില്‍ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്‌ഥരുടെ എല്ലാ ഡെപ്യൂട്ടേഷന്‍ ഒഴിവുകളും സമയബന്ധിതമായി നികത്താന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
https://ift.tt/ZFEzDSX
No comments:
Post a Comment