ബാബര്‍ അസം വീണ്ടും പാക്‌ നായകന്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, April 1, 2024

ബാബര്‍ അസം വീണ്ടും പാക്‌ നായകന്‍

ലാഹോര്‍: ബാബര്‍ അസം വീണ്ടും പാകിസ്‌താന്റെ ഏകദിന, ട്വന്റി20 ക്രിക്കറ്റ്‌ ടീം നായക സ്‌ഥാനത്തേക്ക്‌. ഷഹീന്‍ ഷാ അഫ്രീഡിയെ നായകസ്‌ഥാനത്തുനിന്ന്‌ ഒഴിവാക്കി ബാബര്‍ അസമിനെ തിരിച്ചു കൊണ്ടുവരികയാണെന്നു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പറഞ്ഞു.
പി.സി.ബി. സെലക്ഷന്‍ കമ്മിറ്റിയുടെ ഏകപക്ഷീയമായ തീരുമാനമാണിതെന്നും നഖ്‌വി പറഞ്ഞു. ഷാന്‍ മസൂദ്‌ ടെസ്‌റ്റ് ടീം നായകനായി തുടരും. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മൂന്ന്‌ ടെസ്‌റ്റുകളുടെ പരമ്പരയില്‍ തിരിച്ചടി നേരിട്ടെങ്കിലും ഷാന്‍ മസൂദിനെ നായകസ്‌ഥാനത്തു തുടരാന്‍ അനുവദിച്ചു. ഷഹീന്‍ ഷാ അഫ്രീഡി പാക്‌ ടീം ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ട്വന്റി20 പരമ്പര 4-1 നു കൈവിട്ടിരുന്നു. പാകിസ്‌താന്‍ സൂപ്പര്‍ ലീഗില്‍ ഷഹീന്‍ ഷാ നായകനായ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സിന്റെ പ്രകടനവും മോശമായിരുന്നു. വഹാബ്‌ റിയാസ്‌, ആസാദ്‌ ഷഫീഖ്‌, അബ്‌ദുള്‍ റസാഖ്‌, മുഹമ്മദ്‌ യൂസഫ്‌ എന്നിവരാണു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയാണു ബാബര്‍ അസമിന്റെ നായകസ്‌ഥാനത്തു തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരം.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages