കൊച്ചി: ഇ.പി. ജയരാജനും പ്രകാശ് ജാവദേക്കറും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയത് തൃശൂര്‍ ഡീല്‍ ഉറപ്പിക്കാനായിരുന്നെന്നും മറിച്ച് ജയരാജനെ ബി.ജെ.പിയിലെത്തിക്കാന്‍ ആയിരുന്നില്ലെന്നും ദല്ലാള്‍ നന്ദകുമാര്‍. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ സി.പി.എമ്മിന്റെ സഹായം തേടുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. ഇ.പി. ജയരാജനുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടെന്നും പടച്ചോന്‍ നേരിട്ടു പറഞ്ഞാലും ഇ.പിക്ക് താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും നന്ദകുമാര്‍ വ്യക്‌തമാക്കി.
ശോഭാ സുരേന്ദ്രന്‍ തട്ടിപ്പുകാരിയാണ്. അവര്‍ക്കെതിരേ ഡി.ജി.പിക്കു പരാതിനല്‍കിയിട്ടുണ്ട്. ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ താനുമായി ചര്‍ച്ച നടത്തിയെന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് ശുദ്ധ തട്ടിപ്പാണ്. ഒരു കൂടിക്കാഴ്‌ചയിലും അവരുണ്ടായിരുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
ഇ.പിക്കൊപ്പം എപ്പോഴും കേഡര്‍ പോലീസുകാരുണ്ട്. അതുകൊണ്ട് രഹസ്യമായി വരാനൊന്നും ഇ.പി. ജയരാജനു കഴിയില്ല. സര്‍പ്രൈസ് എന്നു പറഞ്ഞാണ് ജാവദേക്കറുമായി ഇ.പിയുടെ മകന്റെ വീട്ടില്‍ പോയത്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജാവദേക്കര്‍ സംസാരിച്ചപ്പോള്‍ ഇ.പി. ദേക്ഷ്യപ്പെട്ടു. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്നു മാത്രമാണ് ജാവദേക്കര്‍ ആവശ്യപ്പെട്ടത്. പിണറായി വിജയനുമായും താന്‍ സംസാരിച്ചിട്ടുണ്ടെന്നും അത് ലാവ്‌ലിന്‍ കേസ്, നവകേരള യാത്ര എന്നിവയുമായി ബന്ധപ്പെട്ടായിരുന്നെന്നും നന്ദകുമാര്‍ അറിയിച്ചു. അദ്ദേഹത്തോടു പല ആവശ്യങ്ങളും പറഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍ രണ്ടു തവണ തന്നെ സഹായിച്ചു. ലാവ്‌ലിന്‍ കേസ് ഉണ്ടാക്കിയത് വി.എസിനെ സഹായിക്കാനാണ്. കേസ് ഇനിയും നീട്ടിവയ്‌ക്കുമെന്നും നന്ദകുമാര്‍ പറഞ്ഞു. തനിക്ക് ഒന്നിനെയും പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/loading-logo.jpg
No comments:
Post a Comment